വന്‍ സൂചന തന്നു: കെജിഎഫ് 2 ഒന്നാം വാര്‍ഷിക ദിനത്തില്‍ ഇതില്‍പ്പരം സര്‍പ്രൈസ് വേറെയില്ല.!
1978 മുതല്‍ 81 വരെ റോക്കി ഭായി എവിടെയായിരുന്നു എന്ന ചോദ്യം ടീസര്‍ ഉയര്‍ത്തുന്നുണ്ട്. വാഗ്ദാനങ്ങള്‍ പാലിച്ചു, ശരിക്കും പാലിച്ചോ എന്ന ചോദ്യവും ടീസര്‍ ഉയര്‍ത്തുന്നു.
ബെംഗലൂരു: കെജിഎഫ് ചാപ്റ്റർ 2 ഇറങ്ങിയതിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിന്‍റെ സൂചന നല്‍കി നിര്‍മ്മാതാക്കള്‍. കെജിഎഫ് 2 ഇറങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ പുറത്തിറക്കിയ ടീസറിലാണ് കെജിഎഫ് 3യുടെ സൂചന നിര്‍മ്മാതാക്കളായ ഹോംബാല ഫിലിംസ് നല്‍കുന്നത്.
കെജിഎഫ് ചാപ്റ്റർ 2-ന്റെ പോസ്റ്റ്-ക്രെഡിറ്റ് സീക്വൻസില്‍ കെജിഎഫ് 3 യെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. എന്നാല്‍ അതിനുശേഷം കെജിഎഫ് പ്രേമികൾക്കിടയിൽ കാത്തിരിപ്പ് ഉണ്ടെങ്കിലും. മൂന്നാം ഭാഗത്തിനെക്കുറിച്ച് നിർമ്മാതാക്കളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. പുതിയ ടീസറോടെ അത് അവസാനിക്കുകയാണ്.
1978 മുതല്‍ 81 വരെ റോക്കി ഭായി എവിടെയായിരുന്നു എന്ന ചോദ്യം ടീസര്‍ ഉയര്‍ത്തുന്നുണ്ട്. വാഗ്ദാനങ്ങള്‍ പാലിച്ചു, ശരിക്കും പാലിച്ചോ എന്ന ചോദ്യവും ടീസര്‍ ഉയര്‍ത്തുന്നു. ഒപ്പം ചാപ്റ്റര്‍ 2ലെ ക്ലൈമാക്സ് രംഗങ്ങള്‍ പിന്നോട്ട് കാണിക്കുന്ന രീതിയിലുള്ള എഡിറ്റിംഗും റോക്കിഭായിയുടെ വീണ്ടും വരവ് ഉറപ്പിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ സംസാരം.
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് 2. കന്നഡ സിനിമയെ സംബന്ധിച്ച് അഭിമാന വിജയമായിരുന്ന കെജിഎഫിന്‍റെ രണ്ടാംഭാഗം എന്ന നിലയില്‍ ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് നേടിയിരുന്നു കെജിഎഫ് 2. ഈ ഹൈപ്പിനൊപ്പം റിലീസ് ദിനത്തില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയും ലഭിച്ചതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിച്ച് വന്‍ റെക്കോഡ് ഇട്ടു.
യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കെജിഎഫിന് ശേഷം പുതിയ ചിത്രം; യാഷ് 19 ന്‍റെ പ്രഖ്യാപനം ഉടന്‍: വന്‍ സര്‍പ്രൈസ് നടക്കുമോ?
'റോക്കി ഭായിയെ അധിക്ഷേപിച്ചു' ; സംവിധായകനെതിരെ സൈബര്‍ ആക്രമണം.!