'രാഷ്‍ട്രീയ പ്രബുദ്ധതയുള്ളവരാണ് ഒപ്പമുള്ളത്', സംസ്ഥാന അവാര്‍ഡ് നേട്ടത്തില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ
'സാമൂഹ്യപരവും രാഷ്‍ട്രീയപരവുമായ കാഴ്‍ചപ്പാടുകളില്‍ നോക്കിയാലും സിനിമ ചര്‍ച്ചയായി'.
മികച്ച നടനുള്ള പ്രത്യേക ജൂറി അവാര്‍ഡ് നേട്ടത്തില്‍ അഭിമാനമെന്ന് കുഞ്ചാക്കോ ബോബൻ. സിനിമകള്‍ മാത്രം സ്വപ്‍നം കാണുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ എന്ന് 'ന്നാ താൻ കേസ് കൊടി'ലെ പ്രകടനത്തിന് അവാര്‍് ലഭിച്ച കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.. അവാര്‍ഡ് ജേതാക്കളെ ഭൂരിഭാഗം പേരെയും വ്യക്തിപരമായി അറിയാം. മലയാളത്തില്‍ നിന്ന് ഒട്ടനവധി ക്വാളിറ്റിയുള്ള സിനിമകളാണ് ഉണ്ടാകുന്നത് എന്നും കുഞ്ചാക്കോ ബോബൻ പ്രതികിരിച്ചു.
കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
സിനിമകള്‍ മാത്രം സ്വപ്‍നം കാണുന്ന വ്യക്തിയായി മാറിയിരിക്കുന്നു ഞാൻ. അവാര്‍ഡ് ജേതാക്കളെ ഭൂരിഭാഗം പേരെയും വ്യക്തിപരമായി അറിയാം. അതിന്റെ ഒരു സന്തോഷവും ഉണ്ട്. വളരെ അടുത്ത സുഹൃത്തുക്കളാണ് എല്ലാവരും. അതുകൊണ്ടുതന്നെ എല്ലാവരുടെയും അംഗീകാരം എനിക്കുമുള്ളതാണ്. ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്. മലയാളത്തില്‍ നിന്ന് ഒട്ടനവധി ക്വാളിറ്റിയുള്ള സിനിമകള്‍, കലാമൂല്യമുള്ളത് ഉണ്ടാകുന്നു. മലയാളത്തിന്റെ സുവര്‍ണ വര്‍ഷമാണ് 2021. 'ന്നാ താൻ കേസ് കൊട്' ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. സാമൂഹ്യപരവും രാഷ്‍ട്രീയപരവുമായ കാഴ്‍ചപ്പാടുകളില്‍ നോക്കിയാലും സിനിമ ചര്‍ച്ചയായി. അതില്‍ ചില വിവാദങ്ങളുണ്ടായെങ്കിലും അതിന്റെ യാഥാര്‍ഥ്യം മനസിലാക്കി കണ്ട പ്രേക്ഷക സമൂഹം, അല്ലെങ്കില്‍ രാഷ്‍ട്രീയ പ്രബുദ്ധതയുള്ള ആള്‍ക്കാരാണ് നമ്മുടെ കൂട്ടത്തിലുള്ളത്. അതിനാല്‍ ഒരുപാട് അഭിമാനവും സന്തോഷവുമുണ്ട്. വിവാദങ്ങള്‍ നമ്മുടെ മാര്‍ക്കറ്റിംഗ് സ്‍ട്രാറ്റജിയായിട്ട് സിനിമയില്‍ സംഭവിക്കാറുണ്ട്. അത് ചിലപ്പോള്‍ അറിഞ്ഞുകൊണ്ടാകാം. അറിയാതെയാകാം. എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്നയാളാണ് താൻ എന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിനാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‍കാരം. ജനപ്രീതിയും കലാമേൻമയുമുള്ള ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡും 'ന്നാ താൻ കേസ് കൊട്' നേടും. കുഞ്ചാക്കോ ബോബനും നിര്‍മാണ പങ്കാളിയായിരുന്നു.
Read More: ആറാമതും മികച്ച നടൻ, അഭിനയത്തികവിന് അംഗീകാരം, പുരസ്‍കാര നിറവില്‍ മമ്മൂട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക