'തിയറ്ററില്‍ നിന്ന് പകര്‍ത്തി പ്രചരിപ്പിക്കുന്നു'; ആദിപുരുഷിനെ തകര്‍ക്കാന്‍ ശ്രമമെന്ന് കേരള പ്രഭാസ് ഫാന്‍സ്
"തിയറ്ററുകളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് കോപ്പിറൈറ്റ് ആക്റ്റ് പ്രകാരം കുറ്റകരമാണ്"
ഇന്നലെ തിയറ്ററുകളിലെത്തിയ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിനെ ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമം നടക്കുന്നെന്ന ആരോപണവുമായി കേരളത്തിലെ പ്രഭാസ് ആരാധകരുടെ സംഘടന. തിയറ്ററുകളില്‍ നിന്ന് പകര്‍ത്തിയ ചെറു രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ചിത്രത്തെ തേജോവധം ചെയ്യുകയാണെന്നും കോപ്പിറൈറ്റ് നിയമമനുസരിച്ച് കുറ്റകരമായ പ്രവര്‍ത്തി ചെയ്യുന്നവര്‍ക്കെതിരെ പ്രഭാസ് ഫാന്‍സ് കേരള പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കേരളത്തിലെ പ്രഭാസ് ആരാധകരുടെ സംഘടന പുറത്തിറക്കിയ കുറിപ്പ്
'ഇന്നലെ റിലീസ് ആയ ആദിപുരുഷ് സിനിമ സോഷ്യല്‍ നെറ്റ്‍വര്‍ക്കിലൂടെയും സൈബര്‍ മീഡിയകളാലും അതിഭീകരമായ സൈബര്‍ ആക്രമണം നേരിടുകയാണ്. ചിത്രത്തിന്റെ ഏതാനും സെക്കന്‍ഡുകള്‍ വരുന്ന ഭാഗം പോലും തിയറ്ററില്‍ നിന്ന് പകര്‍ത്തി അവ സൈബര്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി തേജോവധം ചെയ്യുകയാണ്. സിനിമയെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യം ഇത്തരക്കാരുടെ പ്രവര്‍ത്തിയില്‍ ഉണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി സംഘടന അപലപിക്കുകയാണ്. ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ. നല്ലതാണോ മോശമാണോ എന്നത് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ബോധപൂര്‍വ്വം ഒരു സിനിമയെ നശിപ്പിക്കുന്നത് അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ല. തിയറ്ററുകളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് കോപ്പിറൈറ്റ് ആക്റ്റ് പ്രകാരം കുറ്റകരമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതികെ സംഘടന നിയമനടപടികള്‍ സ്വീകരിക്കും.'
റിലീസ് ദിനത്തില്‍ പൊതുവെ നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം പക്ഷേ റെക്കോര്‍ഡ് ഇനിഷ്യല്‍ ആണ് നേടിയത്. 140 കോടിയാണ് ചിത്രത്തിന്‍റെ റിലീസ് ദിന കളക്ഷന്‍ എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഓം റാവത്ത് ആണ്. സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം കൂടിയാണ് ആദിപുരുഷ്.
ALSO READ : ബിഗ് ബോസ് ഒടിടി സീസണ്‍ 2 ന് ഇന്ന് ആരംഭം; വൈല്‍ഡ് കാര്‍ഡ് ആയി മിയ ഖലീഫ?
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ