മാസപ്പടി വിവാദവും തെരഞ്ഞെടുപ്പ് ചൂടും കത്തി നില്‍ക്കെ ജയിലര്‍ കാണാന്‍ കുടുംബത്തോടെ എത്തി മുഖ്യമന്ത്രി
അതേ സമയം രജനി ചിത്രങ്ങള്‍ക്ക് കേരളത്തില്‍ എക്കാലവും വലിയ ആരാധകവൃന്ദം ഉണ്ടെങ്കിലും ജയിലറിനെ സംബന്ധിച്ച് മോഹന്‍ലാലിന്‍റെ ഗസ്റ്റ് റോളും വിനായകന്‍റെ പ്രതിനായക വേഷവും വലിയ പ്ലസ് ആണ്.
തിരുവനന്തപുരം: മകള്‍ വീണയുടെ പേരിലുളള മാസപ്പടി വിവാദവും തെരഞ്ഞെടുപ്പ് ചൂടും കത്തി നില്‍ക്കെ രജനികാന്തിന്‍റെ ജയിലര്‍ സിനിമ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിയേറ്ററില്‍ എത്തി. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും തിരുവനന്തപുരം ലുലു മാളിലെ തിയേറ്ററിലെ ഷോയ്ക്കാണ് എത്തിയത്. മകള്‍ വീണ വിജയന്‍, ഭാര്യ കമല, മന്ത്രി പിഎ മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
അതേ സമയം രജനി ചിത്രങ്ങള്‍ക്ക് കേരളത്തില്‍ എക്കാലവും വലിയ ആരാധകവൃന്ദം ഉണ്ടെങ്കിലും ജയിലറിനെ സംബന്ധിച്ച് മോഹന്‍ലാലിന്‍റെ ഗസ്റ്റ് റോളും വിനായകന്‍റെ പ്രതിനായക വേഷവും വലിയ പ്ലസ് ആണ്. ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം 5.85 കോടി നേടിയതായാണ് കണക്ക്. ഇപ്പോഴിതാ ചിത്രം ആദ്യ 3 ദിവസം കൊണ്ട് തങ്ങളുടെ തിയറ്ററില്‍ നിന്ന് നേടിയ റെക്കോര്‍ഡ് കളക്ഷനെക്കുറിച്ച് അറിയിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ആയ ഏരീസ് പ്ലെക്സ്.
ആദ്യ മൂന്ന് ദിവസങ്ങളില്‍ നിന്ന് 50 ലക്ഷം രൂപയാണ് ഏരീസ് പ്ലെക്സില്‍ നിന്ന് ജയിലര്‍ നേടിയിരിക്കുന്നത്. തിയറ്ററിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ 50 ലക്ഷം കടക്കുന്ന ചിത്രമായിരിക്കുകയാണ് ഇതോടെ ജയിലര്‍. മറ്റൊരു മറുഭാഷാ ചിത്രത്തെയാണ് ജയിലര്‍ മറികടന്നിരിക്കുന്നത്. യഷ് നായകനായ പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് 2 ന് ആയിരുന്നു ഏരീസിലെ ഇതുവരെയുള്ള ഫാസ്റ്റസ്റ്റ് 50 ലക്ഷം ചിത്രം. 4 ദിവസം കൊണ്ടാണ് ഇതേ തിയറ്ററില്‍ കെജിഎഫ് 2, 50 ലക്ഷം കളക്ഷന്‍ നേടിയിരുന്നത്.
'ജയിലര്‍' 152.02 കോടി ആഗോളതലത്തില്‍ നേടിയിട്ടിുണ്ട്. വെറും രണ്ട് ദിവസത്തിനുള്ളിലാണ് രജനികാന്ത് ചിത്രം ഇത്രയും നേടിയിരിക്കുന്നത് എന്നതിനാല്‍ തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായി 'ജയിലര്‍' മാറിയേക്കുമെന്നാണ് സൂചന. ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 'ജയിലര്‍' റിലീസിന് 95.78ഉം 56.24 കോടി ഇന്നലെയുമാണ് നേടിയിരിക്കുന്നത്.
വരുമോ 'ദളപതി 68' ല്‍ വിജയ്‍യുടെ നായികയായി ആ നടി; തമിഴകത്ത് ആകാംക്ഷ.!
'പോര്‍ തൊഴില്‍' നായകന്‍ അശോക് സെല്‍വന്‍ വിവാഹിതനാകുന്നു; വധു നടി തന്നെ