'ദോശ' എന്ന് വിളിച്ചു, പാപ്പരാസി ഫോട്ടോഗ്രാഫര്‍ക്ക് മറുപടിയുമായി നടി കീര്‍ത്തി സുരേഷ്
ദോശ എന്ന് വിളിച്ചപ്പോള്‍ തെന്നിന്ത്യൻ താരം കീര്‍ത്തി സുരേഷിന്റെ പ്രതികരണം ഇങ്ങനെ.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി ഒരു താരമാണ് കീര്‍ത്തി സുരേഷ്. ബേബി ജോണിന്റെ പ്രമോഷന്റെ തിരക്കിലാണ് താരം നിലവില്‍, കീര്‍ത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രവും ആണ്. ഫോട്ടോഗ്രാഫര്‍ കീര്‍ത്തി ദോശ എന്ന് വിളിച്ചതും നടി തിരുത്തിയതും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഫോട്ടോ സെഷനിടെയായിരുന്നു സംഭവം നടന്നത്. കിര്‍തി എന്ന് വിളിക്കുകയായിരുന്നു ഫോട്ടോഗ്രാഫര്‍, കിര്‍തി അല്ല കീര്‍ത്തീ ആണെന്ന് താരം തിരുത്തി. ആ സമയം മറ്റൊരു ഫോട്ടോഗ്രാഫര്‍ താരത്തെ കീര്‍ത്തി ദോശ എന്ന് ഉറക്കെ വിളിക്കുകയും ചെയ്‍തു. കീര്‍ത്തി ദോശയല്ല, കീര്‍ത്തി സുരേഷാണെന്ന് തിരുത്തിയ താരം ദോശ ഇഷ്‍ടമാണ് എന്നും വ്യക്തമാക്കി. സംഭവം അസ്വസ്ഥപ്പെടുത്തിയെങ്കിലും ചെറു ചിരിയോടെ താരം പക്വമായാണ് പ്രതികരിച്ചത്. കീര്‍ത്തി സുരേഷിനെ പിന്തുണച്ചും ആ ഫോട്ടോഗ്രാഫറെ വിമര്‍ശിച്ചും നിരവധിപ്പേര്‍ കമന്റുകള്‍ എഴുതിയിട്ടുണ്ട്.
കീര്‍ത്തി സുരേഷ് നായികയായി മുമ്പ് വന്നത് രഘുതാത്തയാണ്. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യുമൊക്കെയുണ്ട്.
തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം നിര്‍വഹിച്ചത് മെഹ്‍ര്‍ രമേഷായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം എകെ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറില്‍ ആയിരുന്നു. ചിരഞ്‍ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവര്‍ വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഡൂഡ്‍ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക