വിവിധ ഗെറ്റപ്പുകളില്‍ വിസ്‍മയിപ്പിക്കാൻ കാര്‍ത്തി- 'സര്‍ദാര്‍' ടീസര്‍

കാര്‍ത്തി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

 

Karthi starrer Sardar teaser out

'വിരുമൻ' എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോള്‍ കാര്‍ത്തി. തമിഴകത്തെ ബ്രഹ്‍മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെല്‍വനും' കാര്‍ത്തി അഭിനയിച്ച് നാളെ പുറത്തിറങ്ങാനിരിക്കുന്നു. 'സര്‍ദാര്‍' ആണ് കാര്‍ത്തിയുടേതായി റിലീസിന് തയ്യാറായ മറ്റൊരു ചിത്രം.&കാര്‍ത്തിയുടെ ആരാധകര്‍ കാത്തിരിക്കുന്ന 'സര്‍ദാറി'ന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സ്പൈയായി കാര്‍ത്തി 'സര്‍ദാര്‍' എന്ന ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളില്‍ അഭിനയിക്കുന്നുവന്ന് ടീസര്‍ വ്യക്തമാക്കുന്നു.പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന,മലയാളി താരം രജിഷ വിജയൻ, ബോളിവുഡ് നടൻ ചങ്കി പാണ്ഡെ, ലൈല, സഹാന വാസുദേവൻ, മുനിഷ്‍കാന്ത്, മുരളി ശര്‍മ, ഇളവരശ്, റിത്വിക് എന്നിവരും അഭിനയിക്കുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോര്‍ജ് സി വില്യംസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റൂബനാണ് 'സര്‍ദാര്‍' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പൊന്നിയിൻ സെല്‍വൻ' നാളെ റിലീസ് ചെയ്യുമ്പോള്‍ ഒപ്പം തിയറ്ററില്‍ 'സര്‍ദാറി'ന്റെ ടീസറും പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 'വന്തിയതേവൻ' എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് കാര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

എസ് ലക്ഷ്‍മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മിക്കുന്നത്. 'പ്രിൻസ്' പിക്ചേഴ്‍സിന്റ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. റെഡ് ജിയാന്റ് മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 24ന് ആണ് റിലീസ് ചെയ്യുക.

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'വിരുമൻ' പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു'. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്‍തത്. മുത്തയ്യ തന്നെ ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കാര്‍ത്തിയുടെ 'വിരുമൻ' സെപ്‍തംബര്‍ 11ന് സ്‍ട്രീം തുടങ്ങിയിരുന്നു.

Read More: 'ദേവദൂതര്‍ പാടി',വീണ്ടും ചുവടുവെച്ച് ചാക്കോച്ചൻ, കുസൃതികളുമായി മകൻ- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios