'സര്‍ദാര്‍' വൻ ഹിറ്റ്, സംവിധായകന് ആഡംബര കാര്‍ സമ്മാനിച്ച് നിര്‍മാതാവ്

പി എസ് മിത്രന് ആഢംബര കാര്‍ സമ്മാനമായി നല്‍കി നിര്‍മാതാവ്.

 

Karthi starrer film Sardar producer gifted toyota fortuner to P S Mithran

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സര്‍ദാര്‍'. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. 'സര്‍ദാറിന്റെ' ബോക്സ് ഓഫീസ് കളക്ഷൻ 100 കോടിയിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ 'സര്‍ദാറി'ന്റെ വിജയത്തെ തുടര്‍ന്ന് സംവിധായകൻ പി എസ് മിത്രന് നിര്‍മാതാവ് ലക്ഷ്‍മണ്‍ കുമാര്‍ആഢംബര കാര്‍ സമ്മാനമായി നല്‍കയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ടൊയോട്ട ഫോര്‍ച്യൂണറിന്റെ താക്കോല്‍ പി എസ് മിത്രന് നായകൻ കാര്‍ത്തി കൈമാറി. വൻ ഹിറ്റായി മാറിയ 'സര്‍ദാറി'ന്റെ വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സൂചിപ്പിച്ചിരുന്നു. ജി വി പ്രകാശ്‍ കുമാറാണ് 'സര്‍ദാറി'ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

 പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്  ലക്ഷ്‍മണ്‍ കുമാര്‍ ചിത്രം നിര്‍മിച്ചത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസാണ് തിയറ്റര്‍ അവകാശം സ്വന്തമാക്കിയത്. ഫോർച്യൂൺ സിനിമാസ് ആണ് കാര്‍ത്തി നായകനായ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

തകര്‍പ്പൻ വിജയങ്ങള്‍ നേടിയ 'വിരുമൻ', 'പൊന്നിയിൻ സെല്‍വൻ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തിയ 'സര്‍ദാറി'ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്.  വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ ചിത്രത്തില്‍ അഭിനയിച്ച കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കാർത്തിയെ കൂടാതെ ചിത്രത്തില്‍ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.

Read More: വൻ തിരിച്ചുവരവിനായി ഷാരൂഖ് ഖാൻ, ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios