'വെറും പ്രകാശം അല്ല ഇത് ദര്‍ശനം': കാന്താര വീണ്ടും വന്‍ പ്രഖ്യാപനം ഇതാ എത്തി.!
കാന്താരയുടെ പ്രീക്വലാണ് രണ്ടാം ഭാഗമായി എത്തുക. കാന്താരയ്‍ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും ചിത്രത്തില്‍ ഉണ്ടാകുക.
ബെംഗലൂരു: 2022 ല്‍ പാന്‍ ഇന്ത്യ തലത്തില്‍ ഗംഭീര വിജയം നേടിയ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. കന്നഡ ഭാഷയില്‍ ഇറങ്ങിയ ചിത്രം അതിന്‍റെ പ്രമേയ വൈവിദ്ധ്യത്താല്‍ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും മൊഴിമാറ്റി എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ അടുത്ത ഭാഗം ഒരുങ്ങുകയാണ്. കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബർ ആദ്യ വാരം ആരംഭിക്കാനിരിക്കെ സുപ്രധാന അപ്ഡേറ്റാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.
കെജിഎഫ് പോലുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്‍റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നവംബർ 27 ന് പുറത്തിറക്കുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. കാന്താര – എ ലെജൻഡ് ചാപ്റ്റർ 1 എന്നാണ് ചിത്രത്തിന്റെ പേര്.
കാന്താരയുടെ പ്രീക്വലാണ് രണ്ടാം ഭാഗമായി എത്തുക. കാന്താരയ്‍ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും ചിത്രത്തില്‍ ഉണ്ടാകുക. ചിത്രത്തിന്റെ ബജറ്റ് 150 കോടിയാണ്. എഡി 400 ആയിരിക്കും പശ്ചാത്തലം. ചിത്രത്തിനായി ഋഷഭ് ഷെട്ടി 11 കിലോ തടി കുറച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. കാന്താര രണ്ട് പ്രദര്‍ശനത്തിനെത്തുക അടുത്ത വര്‍ഷം ആയിരിക്കും.
കാന്താര 2022 സെപ്‍തംബറിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ മാറുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു കാന്താരയ്‍ക്ക് ഗുണമായത്. 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു കാന്താരയും എത്തിയത്. വിജയ് കിരഗന്ദുറായിരുന്നു കാന്താരയുടെ നിര്‍മാണം. അരവിന്ദ് എസ് കശ്യപായിരുന്നു ഛായാഗ്രാഹണം. ബി അജനീഷ് ലോക്‍നാഥായിരുന്നു സംഗീതം.
അവസാന 20 മിനിട്ടില്‍ ഋഷഭ് ചിത്രം ഞെട്ടിച്ചു. ക്ലൈമാക്സായിരുന്നു കാന്താരയുടെ പ്രധാന ആകര്‍ഷണം. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബജറ്റ് വെറും 16 കോടിയായിരുന്നെങ്കിലും കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിയിരുന്നു കാന്താര.
ഷാരൂഖിന്‍റെ ഡങ്കിയുടെ ബജറ്റ് കേട്ട് ഞെട്ടി ബോളിവുഡ്: കാരണം കൂടിയതല്ല, കുറഞ്ഞത്.!