"കാന്താര: ചാപ്റ്റർ 1" ട്രെന്‍റിംഗ് നമ്പര്‍ വണ്ണായി ഫസ്റ്റ്ലുക്ക് ടീസര്‍.!
കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും ഒന്നിന് മുൻപുള്ള കഥയാണ് ഇതിൽ പറയുന്നത്. കടംബ രാജവംശത്തിന്‍റെ ഭരണകാലത്തെ കഥയും ചരിത്രസംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ടീസറിലൂടെ വ്യക്തമാക്കുന്നത്.
ബെംഗലൂരു: കഴിഞ്ഞ വർഷം ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച "കാന്താര"യുടെ പുതിയ ഭാഗത്തിന്‍റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. "കാന്താര: ചാപ്റ്റർ 1" ന്‍റെ പ്രഖ്യാപനം പ്രേക്ഷകരെ ആകർഷിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
വരാനിരിക്കുന്നത് ഗംഭീര ദൃശ്യാനുഭവമായിരിക്കും എന്നാണ് ടീസറിൽ നിന്നും വ്യക്തമാണ്. മികച്ചൊരു സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്ന ടീസർ, റിലീസ് ചെയ്ത് ഇതിനോടകം 12 മില്ല്യൺ കാഴ്ച്ചക്കാരുമായി യൂട്യൂബ്, ട്വിറ്റർ എന്നിവിടങ്ങളിൽ ട്രെൻഡിംഗ് #1 ലിസ്റ്റിൽ തുടരുകയാണ്. ഏഴ് ഭാഷകളിൽ എത്തിയ ടീസര്‍ ഗൂഗിളിന്‍റെ ഔദ്യോഗിക ഫേസ്ബുബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും ഒന്നിന് മുൻപുള്ള കഥയാണ് ഇതിൽ പറയുന്നത്. കടംബ രാജവംശത്തിന്‍റെ ഭരണകാലത്തെ കഥയും ചരിത്രസംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ടീസറിലൂടെ വ്യക്തമാക്കുന്നത്. നടനും സംവിധായകനുമായ ഋഷബ് ഷെട്ടി തന്നെയാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രമാവുന്നത്.
ഋഷബ് ഷെട്ടിയുടെ ആകർഷകവുമായ ലുക്ക് പ്രദർശിപ്പിക്കുന്ന ടീസറിൽ. ആദ്യ ഭാഗത്ത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രത്തിലെ പഞ്ചുരുളിയുടെ ഗർജ്ജനം ടീസറില്‍ തിരിച്ചെത്തുന്നുണ്ട്. ഒരു ഇതിഹാസത്തിന്റെ പിറവിക്കും തുടക്കമിടുന്നു എന്നാണ് ടീസർ പറയുന്നത്. പ്രേക്ഷക ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിച്ച കാന്താരയിലെ രജനീഷിന്‍റെ സംഗീതം പുതിയ സിനിമയിലും ഉണ്ട്.
മാനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം പര്യവേക്ഷണം ചെയ്യുന്ന നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള കഥപറച്ചിൽ പ്രേക്ഷകരെ ആകർഷിച്ച "കാന്താര" കഴിഞ്ഞ വർഷത്തെ ഇന്ത്യന്‍ ബോക്സോഫീസിലെ വന്‍ വിജയമായിരുന്നു. ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളെ നിലവിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വിവിധ ഭാഷകളിലെ പ്രധാന താരങ്ങള്‍ ചിത്രത്തിലെത്തുമെന്നാണ് വിവരം.
ഞാന്‍ മണിരത്നമാണ്, "ഞാൻ ടോം ക്രൂസ്" എന്ന് തിരിച്ചു പറഞ്ഞ് കജോള്‍: കൈയ്യിന്ന് പോയത് ഹിറ്റ് ചിത്രം.!
ദീപികയുടെ 2020ലെ ജെഎന്‍യു സന്ദര്‍ശനം ചിത്രത്തെ ബാധിച്ചു: വെളിപ്പെടുത്തി സംവിധായിക