Swathi Sathish : റൂട്ട് കനാല്‍ ശസ്‍ത്രക്രിയയില്‍ പിഴവ്, മുഖം വികൃതമായ അവസ്ഥയില്‍ കന്നഡ നടി
റൂട്ട് കനാല്‍ ശസ്‍ത്രക്രിയയിലെ ഗുരുതര പിഴവ് മൂലം മുഖം തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ നടി (Swathi Sathish).
റൂട്ട് കനാല്‍ ശസ്‍ത്രക്രിയയിലെ ഗുരുതര പിഴവ് മൂലം മുഖം തിരിച്ചറിയാനാകാതെ കന്നഡ നടി സ്വാതി സതീഷ്. ശസ്‍ത്രക്രിയയിലെ പിഴവ് മൂലം സ്വാതിയുടെ മുഖം നീരുവച്ച് വികൃതമാകുകയായിരുന്നു. ഇതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നടി. ഡെന്‍റല്‍ ക്ലിനിക്കിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് നടിയുടെ കുടുംബം (Swathi Sathish).
ഇരുപത് ദിവസം മുമ്പാണ് ബെംഗ്ലൂരുവിലെ സ്വകാര്യ ഡെന്‍റല്‍ ക്ലിനിക്കില്‍ റൂട്ട് കനാല്‍ ശസ്‍ത്രക്രിയ നടി സ്വാതി സതീഷ് നടത്തിയത്. പിന്നാലെ മുഖത്തിന്‍റെ വലതുഭാഗം നീരുവച്ച് വീര്‍ത്തു. സ്വഭാവികമാണെന്നും രണ്ട് ദിവത്തിനകം പഴയ രൂപത്തിലാകുമെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. എന്നാല്‍ ആഴ്‍ചകള്‍ പിന്നിട്ടിട്ടും മുഖത്തിന്‍റെ നീര് കുറയാതെ വീട്ടുകാര്‍ക്ക് പോലും തിരിച്ചറിയാനാകാത്ത വിധം വികൃതമായി.ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുകയാണ്. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാതായതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുയാണ് സ്വാതി സതീഷ്.
ചികിത്സ സംബന്ധിച്ച് അപൂര്‍ണവും തെറ്റായതുമായ വിവരങ്ങളാണ് ഡെന്‍റല്‍ ക്ലിനിക്ക് നടിയുടെ കുടുംബത്തിന് നല്‍കിയിട്ടുള്ളത്. അനസ്‍തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയതാവാം കാരണമെന്നാണ് നിഗമനം. ക്ലിനിക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടിയുടെ കുടുംബം അറിയിച്ചു. പുതിയ കന്നഡ ചിത്രങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പോലും പങ്കെടുക്കാനാകാത്ത സ്ഥിതിയിലാണ് താരം.
ആഴ്‍ചകള്‍ക്ക് മുമ്പാണ് കന്നഡ മോഡലും സീരിയല്‍ താരവുമായ ചേതന രാജ് കൊഴുപ്പ് നീക്കല്‍ ശസ്‍ത്രക്രിയ നടത്തിയതിന് പിന്നാലെ മരണപ്പെട്ടത്. ശസ്‍ത്രക്രിയ നടത്തിയ ഷെട്ടീസ് ക്ലിനിക്കിലെ ഡോക്ടറെ ഉള്‍പ്പടെ ഇപ്പോഴും ഒളിവിലാണ്.
പൃഥ്വിരാജിന്റെ 'കടുവ'യ്‍ക്ക് പാൻ ഇന്ത്യൻ റിലീസ്, അഞ്ച് ഭാഷകളില്‍ എത്തും
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് 'കടുവ'. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കടുവ' അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് പുതിയ വാര്‍ത്ത. പൃഥ്വിരാജ് കടുവയുടെ വിവിധ ഭാഷകളിലുള്ള പോസ്റ്റര്‍ പുറത്തുവിട്ടു.
ജൂണ്‍ 30ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'കടുവ' എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്.
'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ജന ഗണ മന'യാണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തി. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.
സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.
ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. 'അയ്യപ്പനും കോശി'യും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്‍സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്.
Read More : ഭാവനയുടെ തിരിച്ചുവരവ്, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' തുടങ്ങി