'കങ്കുവ' എങ്ങനെയുണ്ടാകും, 'സൂര്യ 43' സിനിമ എപ്പോള്‍?, മറുപടിയുമായി സൂര്യ
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം 'കങ്കുവ' ആരാധകര്‍ കാത്തിരിക്കുന്നതാണ്.
തമിഴകം ഇനി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'കങ്കുവ'യാണ്. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രം 'കങ്കുവ'യില്‍ സൂര്യ നായകനാകുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. സിരുത്തൈ ശിവ തന്നെയാണ് തിരക്കഥയും. 'കങ്കുവ' പ്രതീക്ഷിച്ചതിനപ്പുറം വന്നിട്ടുള്ള ഒരു ചിത്രമായിരിക്കും എന്ന് നടൻ സൂര്യ അടുത്തിടെ ആരാധകരുമായി നടത്തിയ കൂടിക്കാഴ്‍ചയില്‍ വെളിപ്പെടുത്തി.
ഒക്ടോബറില്‍ 'സൂര്യ 43' ആരംഭിക്കും. 'റോളക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം തീരുമാനമായി. വെട്രിമാരന്റെ 'വാടി വാസല്‍' എന്ന ചിത്രം ചിത്രീകരണം ആരംഭിക്കുക അദ്ദേഹം ഒരുക്കുന്ന 'വിടുതലൈ പാര്‍ട്ട് 2'വിന്റെ റിലീസിന് ശേഷമായിരിക്കും എന്നും സൂര്യ വെളിപ്പെടുത്തി. കങ്കുവ'യില്‍ നായിക ദിഷാ പതാനിയാണ്.
ദേവി ശ്രീപ്രസാദ് ' സൂര്യയുമായി സിംഗത്തിനു' ശേഷം ഒന്നിക്കുന്നതാണ് 'കുങ്കുവ. കുങ്കുവയുടെ റിലീസ് ത്രീഡിയില്‍ ആയിരിക്കും. പ്രശസ്‍ത തെന്നിന്ത്യൻ സിനിമ നിർമാതാവായ ജ്ഞാനവേൽ രാജയുടെ സ്റ്റുഡിയോ ഗ്രീനും വംശി- പ്രമോദിന്റെ യുവി ക്രീയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. 10 ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്. 'കങ്കുവാ' എന്ന സിനിമയുടെ സെറ്റുകളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ചെറിയ കാര്യമാണെങ്കില്‍ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റര്‍ എക്സ്‍പീരിയൻസ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പോസ്റ്റ് ചെയ്‍ത വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്‍താല്‍ അത് നല്ല കാര്യമാകും. ഭാവിയില്‍ ഷെയര്‍ ചെയ്യാതിരിക്കാനും അഭ്യര്‍ഥിക്കുന്നു. ഇത് തുടര്‍ന്നാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു എന്നുമാണ് നിര്‍മാതാക്കളുടെ ഔദ്യോഗിക ട്വിറ്റര്‍ വഴി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നത്.
Read More: ഇനി 'സിങ്കം' സംവിധായകനൊപ്പം, വിശാല്‍ ചിത്രം ഒരുക്കാൻ ഹരി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക