Vikram : ലോകേഷ് കനകരാജിന്റെ കമല്‍ഹാസൻ ചിത്രം 'വിക്രം' ഓണ്‍ലൈനില്‍ ചോര്‍ന്നു
ഇന്ന് റിലീസായ കമല്‍ഹാസൻ ചിത്രം 'വിക്രം' ഓണ്‍ലൈനില്‍ ചോര്‍ന്നു (Vikram).
കമല്‍ഹാസൻ നായകനായി ഏറ്റവും ഇന്ന് പ്രദര്‍ശനത്തിന് എത്തിയതാണ് വിക്രം. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് വിക്രത്തെ സംബന്ധിച്ച് പുറത്തുവരുന്നത് (Vikram).
വിക്രത്തിന്റെ റിലീസിന് പിന്നാലെ ചിത്രത്തിന്റെ എച്ച് ഡി ക്വാളിറ്റിയുള്ള വീഡിയോ ആണ് ചോര്‍ന്നിരിക്കുന്നത്. മൂവിറൂള്‍സ്, തമിള്‍റോക്കേഴ്‍സ് തുടങ്ങിയ സൈറ്റുകളാണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്. കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് നിര്‍മാതാക്കളില്‍ ഒരാളായ ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ ദിവസം തന്നെ ട്വീറ്റ് ചെയ്‍തിരുന്നു. സൂപ്പര്‍, നന്ദി ഉലഗനായകൻ കമല്‍ഹാസൻ സാര്‍. മൊത്തം ടീമിനും നന്ദി. ഉറപ്പായും ബ്ലോക്ബസ്റ്റര്‍ എന്നായിരുന്നു ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്‍തത്.
കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ പ്രധാന നിര്‍മ്മാതാവ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം.
നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.
Read More : കമല്‍ഹാസന്റെ 'വിക്രം' എങ്ങനെയുണ്ട്? ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍