'വെറുതെ മണ്ടന്മാരാക്കരുതേ'; ഇതാണോ റിജക്ട് ചെയ്ത സുപ്രീം യാസ്കിൻ ? കൽക്കി ലുക്കിന് സമ്മിശ്ര പ്രതികരണം

ചിലർ ഈ ലുക്ക് കണ്ട് അമ്പരക്കുമ്പോൾ, ഇത് റിജക്ട് ചെയ്തത് എന്തായാലും നന്നായി എന്ന് പറയുന്നവരും ഉണ്ട്.

Kamal Haasan rejected Look in Kalki 2898 AD movie goes viral

ൽക്കി 2898 എഡി ആണ് ഇപ്പോൾ ഇന്ത്യൻ സിനിമാ ലോകത്തെ സംസാര വിഷയം. ഇതുവരെ കാണാത്ത വൻ ക്യാൻവാസിൽ ഒരുങ്ങിയ ചിത്രം കണ്ട് പ്രേക്ഷകർക്ക് ഒന്നാകെ പറഞ്ഞു, 'ഇത് ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ച പടം' എന്ന്. ഈ വാക്കുകൾ അന്വർത്ഥമാക്കുന്ന തരത്തിലാണ് ഓരോ ദിവസത്തെയും ബുക്കിങ്ങുകളും കളക്ഷനുകളും. 

കൽക്കിയുടെ റിലീസിന് പിന്നാലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് അശ്വത്ഥാമാവും സുപ്രീം യാസ്കിനും. ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസങ്ങളായ അമിതാഭ് ബച്ചൻ അശ്വത്ഥാമാവ് ആയെത്തിയപ്പോൾ ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ സുപ്രീം യാസ്കിൻ ആയി കമൽഹാസനും എത്തി. ഇരുവരുടെയും ക്യാരക്ടറുകളെ സംബന്ധിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നതിനിടെ സുപ്രീം യാസ്കിന്റെ ഒരു ലുക്കാണ് വൈറൽ ആകുന്നത്. റിജക്ട് ചെയ്ത ലുക്ക് എന്ന തരത്തിലാണ് സോഷ്യൽ ലോകത്ത് ഈ ഫോട്ടോ പ്രചരിക്കുന്നത്. 

കൽക്കിയിൽ അവതരിപ്പിച്ചിരിക്കുന്ന രൂപവുമായി താരതമ്യപ്പെടുത്തുമ്പോൾ റിജക്ട് ചെയ്ത ലുക്കിൽ കൂടുതൽ ഘടകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കമലിൻ്റെ തലയുടെ പിൻഭാഗത്ത് ഇൻസ്റ്റലേഷൻ പോലെയുള്ള ഒരു ഹാലോ ഉണ്ട്.  കഴുത്തിൽ ഒരു മെറ്റാലിക് ഗിയറും കാണാം. കഥാപാത്രത്തിൻ്റെ രൂപഭാവം അൽപ്പം ചങ്കിടിപ്പുള്ളതും കടുപ്പമുള്ളതുമാക്കി മാറ്റുന്ന നിരവധി ഘടകങ്ങളും ഈ ലുക്കിൽ ദൃശ്യമാണ്. എന്നാൽ ഇത് ഫേയ്ക്ക് ആണെന്നും അല്ല ഒറിജനൽ ആണെന്നുമുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ്യപ്പെടുന്നുണ്ട്. 

ചിലർ ഈ ലുക്ക് കണ്ട് അമ്പരക്കുമ്പോൾ, ഇത് റിജക്ട് ചെയ്തത് എന്തായാലും നന്നായി എന്ന് പറയുന്നവരും ഉണ്ട്. അതേസമയം ഈ ലുക്ക് എഐ ആണെന്നും വെറുതെ മനുഷ്യന്മാരെ മണ്ടന്മാർ ആക്കരുതെന്നും ഒരുവിഭാ​ഗം പറയുന്നുമുണ്ട്. എന്തായാലും റിജക്ട് ചെയ്ത ലുക്ക് ഇതാണോ അല്ലയോ എന്ന കാര്യത്തിൽ ഔദ്യോ​ഗിക വ്യക്തതകൾ ഒന്നുമില്ല. 

'നന്മമരം ചമയലാണോന്നറിയില്ല, ആ 2ലക്ഷം തിരിച്ചുവാങ്ങിയിട്ടില്ല'; ജയസൂര്യക്കെതിരായ പോസ്റ്റിന് സംവിധായകന്റെ മറുപടി

“ഞാൻ ചിത്രത്തിൽ നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അത് രസകരമായിരിക്കുമെന്നും തോന്നി. പക്ഷേ, എന്റെ ​ഗെറ്റപ്പ് ഏറെ വ്യത്യസ്തമായിരിക്കണമെന്ന് അദ്ദേഹം (അശ്വിൻ) ആഗ്രഹിച്ചു. മാത്രമല്ല ഞാൻ ഇതിനകം ചെയ്തതോ മറ്റാരെങ്കിലും ചെയ്തതോ ആയ കഥാപാത്ര ലുക്ക് ആകരുത് എന്ന് നിർബന്ധവും ഉണ്ടായിരുന്നു”, എന്നാണ് കൽക്കിയുടെ റിലീസിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ കമൽഹാസൻ തന്റെ ക്യാരക്ടറെ കുറിച്ച് പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios