ഇതിഹാസങ്ങള്‍ ഒറ്റ ഫ്രൈമില്‍; വൈറലായി 'കേരളീയം' വേദിയിലെ ചിത്രം

മുഖ്യമന്ത്രിക്കൊപ്പം തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നിരുന്നു. 

kamal haasan mammootty mohanlal in one frame at keraleeyam venue vvk

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളാണ് കമല്‍ഹാസനും, മമ്മൂട്ടിയും, മോഹന്‍ലാലും. ഇവര്‍ ഒരു വേദിയില്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരത്ത് കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ഉദ്ഘാടന ചടങ്ങിനാണ് മൂന്ന് താരങ്ങളും ഒന്നിച്ച് എത്തിയത്. ഇതിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രൈമില്‍ എന്നാണ് പലരും ഈ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. ആണ്ടവര്‍, മെഗാസ്റ്റാര്‍, കംപ്ലീറ്റ് ആക്ടര്‍ എന്നും ചിലര്‍ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഇത് വച്ചുള്ള നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. കേരള പിറവി ദിനം മുതല്‍ നവംബര്‍ 7വരെയാണ് തിരുവനന്തപുരത്ത് മലയാളത്തിന്‍റെ മഹോത്സവം എന്ന പേരില്‍ കേരളീയം സംഘടിപ്പിച്ചത്. 

മുഖ്യമന്ത്രിക്കൊപ്പം തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നിരുന്നു. കേരളീയർ ആയതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആർക്കും പിന്നിൽ അല്ല കേരളീയർ എന്ന ആത്മാഭിമാന പതാക ഉയർത്താൻ കഴിയണം. 

നമ്മുടെ നേട്ടങ്ങൾ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ചില നഗരങ്ങൾ ലോകത്ത് അറിയപെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും  കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘർഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളീയം ആഘോഷത്തിന്‍റെ ഭാഗമായി ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി. ആഘോഷത്തിന് ദേശീയ അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. ചുമർ ചിത്രങ്ങളും ഇൻസ്റ്റലേഷനുകളും ഉൾക്കൊള്ളുന്ന പ്രദർശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്‍റെ ഭാഗമായി നടക്കും. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തിൽ പുസ്തകോത്സവം നടക്കും.

തെന്നിന്ത്യന്‍ താര സുന്ദരിമാര്‍ ആദ്യമായി ഒന്നിക്കുന്നു: നയന്‍താര തൃഷ ചിത്രം, വിവരങ്ങള്‍ ഇങ്ങനെ

'അനുഷ്കയെങ്കില്‍ അനുഷ്ക, വിവാഹിതനാകൂ': പ്രഭാസിനെ നിര്‍ബന്ധിച്ച് കുടുംബം, കാരണം.!

Latest Videos
Follow Us:
Download App:
  • android
  • ios