ഇന്ത്യൻ 2 കേരളത്തിലും ആവേശമാകും, തിയറ്ററുകളില്‍ എത്തിക്കുന്നത് വമ്പൻമാര്‍

ഇന്ത്യൻ 2വിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടു.

Kamal Haasan Indian 2 film update out hrk

കമല്‍ഹാസൻ നായകനാകുന്ന ഇന്ത്യൻ 2 സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സംവിധാനം നിര്‍വഹിക്കുന്നത് എസ് ഷങ്കറാണ്. കമല്‍ഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കേരളത്തില്‍ എത്തിക്കുക ഗോകുലം മൂവീസാണ്.

കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഷങ്കറിന്റെ 'ഇന്ത്യൻ' എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. 'ഇന്ത്യനിലൂടെ' തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.

ഇന്ത്യൻ 2 ആകെ ഇരുന്നൂറ് കോടി രൂപ ബജറ്റിലെത്തുമ്പോള്‍ കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയാകുക. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പം ചിത്രത്തില്‍ ഉണ്ടാകുമ്പോള്‍ റിലീസ് ജൂലൈ 12നാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് രവി വര്‍മ്മ. സംഘട്ടനം പീറ്റര്‍ ഹെയ്‍നുമാണ് നിര്‍വഹിക്കുന്നത്.

സംവിധായകൻ ലോകേഷ് കനകരാജിന്റെ വിക്രമാണ് ഒടുവില്‍ കമല്‍ഹാസൻ നായകനായി പ്രദര്‍ശനത്തിന് എത്തിയത്. കമല്‍ഹാസന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായി മാറി 'വിക്രം'. കമല്‍ഹാസനൊപ്പം ഫഹദ്, നരേൻ എന്നിവരൊക്കെ ചിത്രത്തില്‍ എത്തിയപ്പോള്‍ സാങ്കേതിക മികവാലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ലോകേഷ് കനകരാജിനൊപ്പം  രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്.

Read More: ഗുരുവായൂര്‍ അമ്പലനടയില്‍ കുതിക്കുന്നു, ആറ് ദിവസത്തില്‍ കേരളത്തില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios