'നിറകണ്ണുകളോടെയാണ് ഞാന്‍ ആ സീന്‍ ചെയ്ത്' ഇന്ത്യന്‍ 2വിലെ നെടുമുടിയുടെ സീനിനെക്കുറിച്ച് കമല്‍ഹാസന്‍
ഈ ചടങ്ങില്‍ കമല്‍ഹാസന്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രധാന കഥാപാത്രമായിരുന്നു സിബിഐ ഓഫീസറായ കൃഷ്ണസ്വാമി.
ചെന്നൈ: കമല്‍ഹാസൻ ഐക്കോണിക് കഥാപാത്രം സേനാപതിയായി വീണ്ടും എത്തുന്ന ചിത്രമാണ് ഇന്ത്യൻ 2. സംവിധാനം നിര്‍വഹിക്കുന്നത് എസ് ഷങ്കറാണ്. കമല്‍ഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ചിത്രത്തിന്‍റെ മ്യൂസിക് ലോഞ്ച് ജൂണ്‍ 1ന് ചെന്നൈയില്‍ നടന്നു.
ഈ ചടങ്ങില്‍ കമല്‍ഹാസന്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രധാന കഥാപാത്രമായിരുന്നു സിബിഐ ഓഫീസറായ കൃഷ്ണസ്വാമി. മലയാളത്തിന്‍റെ പ്രിയ നടന്‍ നെടുമുടി വേണുമാണ് ഈ റോള്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ 2വില്‍ എത്തിയപ്പോള്‍ ഈ റോളിലേക്ക് വീണ്ടും നെടുമുടി വേണു എത്തിയെങ്കിലും ചിത്രം പൂര്‍ത്തിയാക്കും മുന്‍പേ അദ്ദേഹം അന്തരിച്ചു. എന്നാല്‍ ബോഡി ഡബിള്‍ ഉപയോഗിച്ച് സിജിഐ സഹായത്തോടെ നെടുമുടിയെ തുടര്‍ന്നും ചിത്രത്തില്‍ എത്തിക്കാന്‍ സംവിധായകന്‍ ഷങ്കര്‍ ശ്രമിച്ചിട്ടുണ്ട്.
ഇപ്പോള്‍ ആ അനുഭവമാണ് ഇന്ത്യന്‍ 2 ഓഡിയോ ലോഞ്ചില്‍ കമല്‍ഹാസൻ പങ്കുവയ്ക്കുന്നത്. "ഇന്ത്യനില്‍ പ്രധാനപ്പെട്ട വേഷം ചെയ്തയാളായിരുന്നു നെടുമുടി വേണു. ഈ സിനിമയിലും അദ്ദേഹമുണ്ടായിരുന്നു. എന്നാല്‍ ഇതിന്‍റെ ഷൂട്ടിങ് ഇടയ്ക്ക് നിന്നു പോയ സമയത്താണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. പിന്നീട് നെടുമുടി വേണുവിനെപ്പോലെയുള്ള മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് അദ്ദേഹത്തിന്റെ സീനുകള്‍ ചെയ്യേണ്ടതായി വന്നു.
നെടുമുടി വേണുവിനെ കെട്ടിപ്പിടിച്ച് ഡയലോഗ് പറയുന്ന ഒരു സീന്‍ ഉണ്ടായിരുന്നു ചെയ്യാന്‍. ആ സമയത്താണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. പകരം വന്ന ആര്‍ട്ടിസ്റ്റിനെ കെട്ടിപ്പിടിച്ച് ഡയലോഗ് പറഞ്ഞപ്പോള്‍ എന്റ മനസില്‍ വേണുവിന്റെ രൂപമാണ് വന്നത്. അദ്ദേഹത്തെ ഞാന്‍ ആ സമയത്ത് വല്ലാതെ മിസ്സ് ചെയ്തു. നിറകണ്ണുകളോടെയാണ് ഞാന്‍ ആ സീന്‍ ചെയ്ത് തീര്‍ത്തത്" കമല്‍ പറഞ്ഞു.
ചടങ്ങ് ചെന്നൈ നെഹ്രു സ്റ്റേഡിയത്തിലായിരുന്നു ബ്രഹ്മാണ്ഡമായ ഓഡിയോ ലോഞ്ച് നടന്നത്. ചലച്ചിത്രത്തിന്‍റെ അണിയറക്കാരും തമിഴ് സിനിമ രംഗത്തെ പ്രമുഖരും ചടങ്ങില്‍ എത്തി. ഇന്ത്യൻ 2 ആകെ ഇരുന്നൂറ് കോടി രൂപ ബജറ്റിലെത്തുമ്പോള്‍ കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയാകുക. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പം ചിത്രത്തില്‍ ഉണ്ട്.
റിലീസ് ജൂലൈ 12നാണ്. ഛായാഗ്രാഹണം രവി വര്‍മ്മയും ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്. ഇപ്പോള്‍ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നേരത്തെ ചിത്രത്തിലെ രണ്ട് സിംഗിളുകള്‍ പുറത്തുവിട്ടിരുന്നു.
കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഷങ്കറിന്റെ 'ഇന്ത്യൻ' എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. 'ഇന്ത്യനിലൂടെ' തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.
കൗഗേളായി വന്ന ഈ പെണ്‍കുട്ടിയെ പിടികിട്ടിയോ; പുതിയ അഭിനേയത്രിയെ കണ്ട് അത്ഭുതപ്പെട്ട് ലോകം !