Kamal Haasan : സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി, മഹേഷ് നാരായണനുമായുള്ള ചിത്രം ഉടനെന്ന് കമല്‍ഹാസന്‍

കമല്‍ഹാസനും ശിവാജി ഗണേശനും പ്രധാന കഥാപാത്രങ്ങളായ തേവര്‍ മകന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ ആയിരിക്കുമെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. 

Kamal Haasan confirms his next with director Mahesh Narayanan

മിഴകത്തിന്റെ ഉലകനായകൻ കമൽഹാസൻ(Kamal Haasan) നായകനായ വിക്രം(Vikram) കഴിഞ്ഞ ദിവസമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നടന്റെ ​ഗംഭീര തിരിച്ചുവരവെന്നാണ് പ്രേ​ക്ഷകർ ഒന്നടങ്കം ചിത്രത്തെ പറ്റി പറയുന്നത്. ഈ അവസരത്തിൽ മഹേഷ് നാരായണനും കമൽഹാസനും തമ്മിലുള്ള ചിത്രത്തെ കുറിച്ചുള്ള വാർ‌ത്തകളാണ് പുറത്തുവരുന്നത്. ചിത്രം ഈ വര്‍ഷം തന്നെയുണ്ടാവും എന്നുറപ്പിക്കുകയാണ് കമല്‍ഹാസന്‍.

"എനിക്ക് മഹേഷ് നാരായണനുമായി ഒരു കമ്മിറ്റ്‌മെന്റുണ്ട്. സിനിമാറ്റോഗ്രാഫറെന്ന നിലയിലും എഡിറ്റര്‍ എന്ന നിലയിലും എന്റെയൊപ്പമാണ് മഹേഷ് കരിയര്‍ തുടങ്ങിയത്. ഞങ്ങള്‍ക്ക് തമ്മില്‍ നന്നായി അറിയാം. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ജൂലൈ അവസാനത്തോടെയോ ഓ​ഗസ്റ്റ് ആദ്യമോ ചിത്രം തുടങ്ങും ", എന്ന് കമൽഹാസൻ പറഞ്ഞു. പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. കോമഡിക്ക് പ്രാധാന്യമുള്ളൊരു സിനിമയും ഉടൻ ചെയ്യുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. 

മഹേഷ് നാരായണനും കമല്‍ഹാസനും ഒന്നിക്കുന്നുവെന്ന വാർത്ത ഒരു വർഷം മുൻപെ പുറത്തുവന്നിരുന്നു. കമല്‍ഹാസനും ശിവാജി ഗണേശനും പ്രധാന കഥാപാത്രങ്ങളായ തേവര്‍ മകന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ ആയിരിക്കുമെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. 

Vikram : ലോകേഷ് കനകരാജിന്റെ കമല്‍ഹാസൻ ചിത്രം 'വിക്രം' ഓണ്‍ലൈനില്‍ ചോര്‍ന്നു

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിന് മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ അതിഥി താരമായി സൂര്യയും എത്തുന്നുണ്ട്. അതേസമയം, റിലീസിന് പിന്നാലെ ചിത്രത്തിന്റെ എച്ച് ഡി ക്വാളിറ്റിയുള്ള വീഡിയോ പുറത്തിറങ്ങിയിരുന്നു. മൂവിറൂള്‍സ്, തമിള്‍റോക്കേഴ്‍സ് തുടങ്ങിയ സൈറ്റുകളാണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്. 

റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.

Vikram Movie Review : തിരിച്ചെത്തുന്ന തീപ്പൊരി കമല്‍ ഹാസന്‍; വിക്രം റിവ്യൂ

Latest Videos
Follow Us:
Download App:
  • android
  • ios