'എന്നെ സിനിമ രംഗത്ത് നിന്ന് ഔട്ടാക്കാനാണോ ഇത്': കമലിനോട് തുറന്ന് ചോദിച്ച് രജനി, സംഭവം പ്രതിഫല കാര്യത്തില്‍‌.!

ഇത്തരത്തില്‍ താരങ്ങളുടെ ശമ്പളം സംബന്ധിച്ച് സംസാരിക്കുമ്പോള്‍ രജനി ആദ്യമായി ഒരു കോടി ശമ്പളം വാങ്ങിക്കൊടുത്ത കഥ

Kamal asked Rajini to raise his salary Rajanikanth First 1cr salary vvk

ചെന്നൈ: സിനിമ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോള്‍ സിനിമ ലോകത്തെ പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ ഒന്ന്. തെന്നിന്ത്യയിലും ബോളിവുഡിലും 100 കോടി പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ എന്നത് സാധാരണ കാഴ്ചയായി മാറിയിട്ടുണ്ട്. പലപ്പോഴും താരങ്ങളുടെ പ്രതിഫലമാണ് ഇന്നത്തെ സിനിമ നിര്‍‌മ്മാണത്തിന്‍റെ വലിയൊരു പങ്ക് എന്നതാണ് യാഥാര്‍ത്ഥ്യം.

ഇത്തരത്തില്‍ താരങ്ങളുടെ ശമ്പളം സംബന്ധിച്ച് സംസാരിക്കുമ്പോള്‍ രജനി ആദ്യമായി ഒരു കോടി ശമ്പളം വാങ്ങിക്കൊടുത്ത കഥയാണ് വലൈ പേച്ച് എന്ന തമിഴ് പരിപാടിയില്‍ സിനിമ ജേര്‍ണലിസ്റ്റ് ജെ.ബിസ്മി വെളിപ്പെടുത്തിയത്. മുന്‍പുള്ള താരങ്ങള്‍ ചെറിയ പണത്തിന് വര്‍ഷങ്ങളോളം അഭിനയിച്ചിട്ടുണ്ട്. ചിലര്‍ പണമേ വേണ്ടെന്ന് പറഞ്ഞ് അഭിനയിച്ചിട്ടുണ്ട്. എംജിആര്‍ ശിവാജി കാലത്ത് അവര്‍ തങ്ങളെ വച്ച് പടം എടുത്ത പ്രൊഡ്യൂസര്‍ നഷ്ടത്തിലായി എന്ന് അറിഞ്ഞാല്‍ അവരെ വിളിച്ച് വീണ്ടും ഡേറ്റ് നല്‍കും.

അത്തരത്തില്‍ ഇനിയൊരു പടം എടുക്കാന്‍ പണമില്ലെന്ന് പ്രൊഡ്യൂസര്‍ പറഞ്ഞാല്‍ അതിന് വേണ്ട സാമ്പത്തിക സഹായവും ആ താരങ്ങള്‍ നല്‍കിയിരുന്നു. ആ മര്യാദകള്‍ ഒന്നും ഇല്ലാതെയാണ് ഇപ്പോള്‍ താരങ്ങള്‍ പ്രതിഫലം ഉയര്‍ത്തുന്നത് - ജേര്‍ണലിസ്റ്റ് ബിസ്മി പറഞ്ഞു.

മുന്‍പ് രജനികാന്ത് ഉയര്‍ന്നുവരുന്ന സമയത്ത് 5000 രൂപയായി തന്‍റെ ശമ്പളം ഉയര്‍ത്താന്‍ വളരെ മടിച്ചാണ് ഒരു പ്രൊഡ്യൂസറോട് രജനി ആവശ്യപ്പെട്ടത്. എന്നാല്‍ ആ പ്രൊഡ്യൂസര്‍ രജനിക്ക് അത് ഒരു ലക്ഷമാക്കി നല്‍കി.ഇത്തരത്തില്‍ അവര്‍ അക്കാലത്ത്  ചോദിച്ചതിനാലാണ് ഇന്നത്തെ താരങ്ങള്‍ക്ക് കോടികള്‍ വാങ്ങാന്‍ പറ്റുന്നത് - പരിപാടിയില്‍ പങ്കെടുത്ത സിനിമ നിരീക്ഷകനായ ആനന്ദന്‍ ഇതിനോട് കൂട്ടിച്ചേര്‍ത്തു.

അതിനിടെയാണ് ബിസ്മി മുന്‍പ് കമല്‍ഹാസനുമായി നടത്തി ഒരു സംഭാഷണം ഓര്‍ത്തത്. അദ്യമായി രജനികാന്ത് ഒരു കോടി ശമ്പളം വാങ്ങിയത് കമല്‍ ഉപദേശിച്ചതിനാലാണെന്ന് കമല്‍ പറഞ്ഞതായി ബിസ്മി പറയുന്നു.

പ്രതിഫലം കൂട്ടി ചോദിക്കാൻ രജിനികാന്തിനെ ഉപദേശിച്ചതും കമൽ ഹാസനാണ്. ഒരു കോടി പ്രതിഫലം ആവശ്യപ്പെടണമെന്ന് കമൽഹാസൻ രജിനികാന്തിനോട് ഒരിക്കൽ പറഞ്ഞു. ഇത് കേട്ട് രജിനികാന്ത് ഞെട്ടി. തന്നെ സിനിമാ ലോകത്ത് നിന്നും പുറത്താക്കാനാണോ ശ്രമമെന്ന് രജനികാന്ത് കമലിനോട് പറഞ്ഞു. 

താന്‍ ഇത്തരത്തില്‍ ഒരു കാര്യം പറയാനുള്ള കാരണം പിന്നാലെ കമൽ ​ഹാസൻ വെളിപ്പെടുത്തി. രജനിയുടെ വിപണി മൂല്യം അദ്ദേഹത്തിന് അറിയില്ല. നിങ്ങൾ അഭിനയിച്ച സിനിമകളുടെ കലക്ഷൻ യഥാർത്ഥത്തിൽ എത്രയെന്ന് മറച്ച് വെച്ച് നിർമാതാക്കളും വിതരണക്കാരും കള്ളം പറയുകയാണ്. കോടികളാണ് താങ്കളുടെ സിനിമകൾക്ക് ലഭിക്കുന്ന കലക്ഷനെന്നും കമൽഹാസൻ രജിനികാന്തിനോട് തുറന്ന് പറഞ്ഞു. ഇതിന് ശേഷമാണ് രജനികാന്ത് പ്രതിഫലം ഒരു കോടിയായി ഉയർത്തിയത്. ഇപ്പോള്‍ നൂറുകോടിയില്‍ ഏറെയാണ് രജനി ശമ്പളം വാങ്ങുന്നത് - ജേര്‍ണലിസ്റ്റ് ബിസ്മി പറഞ്ഞു.

രജനികാന്തിന്‍റെ അവസാന ചിത്രം ജയിലര്‍ ആയിരുന്നു. അത് വന്‍ വിജയമായതിന് പിന്നാലെ അതിന്‍റെ നിര്‍മ്മാതാവ് കലൈനിധി മാരന്‍ രജനികാന്തിന് 100 കോടി ചെക്കും ബിഎംഡബ്യു കാറും നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. 

'ബാഡ് ആസ് കോപ്' ദീപികയുടെ മേയ്ക്കോവറില്‍ ഞെട്ടി ബോളിവുഡ്: പുതിയ ചിത്രത്തിന്‍റെ വിശേഷം ഇങ്ങനെ.!

രജനികാന്ത് ഫാമിലി വെജ്, പക്ഷെ രജനികാന്തിന് ഈ നോണ്‍ വെജ് ഭക്ഷണം നിര്‍ബന്ധം

​​​​​​​Asianet News Live
 

Latest Videos
Follow Us:
Download App:
  • android
  • ios