കുഞ്ഞിനെ കാണാൻ ഓടിയെത്തി കല്യാണിയമ്മ, വൈറലായി വീഡിയോ
കല്യാണിക്ക് സംസാര ശേഷി തിരിച്ച് കിട്ടിയതോടെ വലിയ ആനന്ദത്തിലാണ് മൗനരാഗം ആരാധകർ. സീരിയലിലെ കല്യാണിയുടെ ഓരോ ഡയലോഗും ആരാധകർ ശ്രദ്ധിക്കുന്നുമുണ്ട്.
തിരുവനന്തപുരം: കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. അഞ്ച് വര്‍ഷമായി സംപ്രേക്ഷണം തുടരുന്ന പരമ്പര ആയിരം എപ്പിസോഡ് എന്ന നാഴികക്കല്ല് പിന്നിട്ടു കഴിഞ്ഞു. സംസാര ശേഷി നഷ്ടപ്പെട്ട കല്യാണിയുടെ ജീവിതമാണ് മൗനരാഗം പറയുന്നത്. കല്യാണിയായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ റാംസായി. തമിഴ്‌നാട്ടുകാരിയായ ഐശ്വര്യയെ മലയാളികള്‍ ഇന്ന് തങ്ങളുടെ വീട്ടിലൊരു അംഗത്തെ പോലെ സ്‌നേഹിക്കുന്നുണ്ട്.
കല്യാണിക്ക് സംസാര ശേഷി തിരിച്ച് കിട്ടിയതോടെ വലിയ ആനന്ദത്തിലാണ് മൗനരാഗം ആരാധകർ. സീരിയലിലെ കല്യാണിയുടെ ഓരോ ഡയലോഗും ആരാധകർ ശ്രദ്ധിക്കുന്നുമുണ്ട്. കല്യാണിയുടെയും കിരണിന്റെയും കുഞ്ഞുമൊത്തുള്ള നിമിഷങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കല്യാണി പങ്കുവെക്കുന്ന എറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ. കല്യാണിയുടെ സീൻ കഴിഞ്ഞ ശേഷം ഞാൻ എന്റെ കുഞ്ഞിനെ കണ്ടിട്ട് കുറെ സമയമായി ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞാണ് ഐശ്വര്യ പോകുന്നത്.
നേരെ ചെന്ന് കുഞ്ഞും അവരുടെ അമ്മയും വീട്ടുകാരുമൊക്കെയുള്ള റൂമിലെത്തി കുഞ്ഞിനെ താലോലിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഐശ്വര്യ കൈ നീട്ടുമ്പോൾ കുഞ്ഞ് ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെല്ലുന്നതും താരം കുഞ്ഞിനെ കൊഞ്ചിക്കുന്നതും കാണാം. അമ്മ മകൾ ബോണ്ടിങ് എന്നാണ് പലരും കമന്റ് നൽകുന്നത്. കിരണായി എത്തുന്ന നലീഫിനെയും ആരാധകർ അന്വേഷിക്കുന്നുണ്ട്.
ഐശ്വര്യയും പരമ്പരയിലെ നായകനായ നലീഫും തമ്മില്‍ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് നടി മറുപടി നല്‍കിയിരുന്നു. തങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയമില്ലെന്നുമാണ് ഐശ്വര്യ പറയുന്നത്. ഇത്രയും നല്ലൊരു സൗഹൃദം ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്നും ഐശ്വര്യ പറയുന്നു. ഇവരുടെ കോമ്പോ മിനിസ്‌ക്രീനിൽ ഹിറ്റ് ആണ്.
ഓറിയുടെ പ്രധാന വരുമാന മാര്‍ഗ്ഗം 'കല്ല്യാണങ്ങളില്‍ പങ്കെടുക്കുന്നത്'; പ്രതിഫലം കേട്ട് ഞെട്ടരുത്.!
'33 ലക്ഷം ഫോളോവേര്‍സിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്': പോഡ്കാസ്റ്റിലെ അതിഥി കാരണം സാമന്ത പെട്ടു.!