കൽക്കി 2898 എഡി രണ്ടാം ഭാഗം ഷൂട്ടിംഗ് എന്തായി, റിലീസ് എന്നായിരിക്കും; നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍

ഒരു ഡിസ്റ്റോപ്പിയൻ കാലഘട്ടത്തില്‍ മഹാഭാരത്തെ ചേര്‍ത്ത് തയ്യാറാക്കിയ സയന്‍സ് ഫിക്ഷന്‍റെ തുടർച്ചയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ വാര്‍ത്തയാണ് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് നല്‍കുന്നത്. 

Kalki 2898 AD part 2 shoot has been 60 Percentage completed release date not decided says producer vvk

ഹൈദരാബാദ്: കൽക്കി 2898 എഡിയുടെ തുടർഭാഗം എന്ന് എത്തും എന്ന ചോദ്യമാണ് ഇപ്പോള്‍ സിനിമ ലോകത്ത് ഉയര്‍ന്നു കേള്‍ക്കുന്നത്. ചിത്രത്തിന്‍റെ നിർമ്മാതാവ് അശ്വിനി ദത്ത് തന്നെ ഇത് സംബന്ധിച്ച് സുപ്രധാന അപ്ഡേറ്റ് നല്‍കിയിരിക്കുകയാണ്. സിനിമയുടെ പ്രധാന ഭാഗങ്ങൾ മാത്രം ചിത്രീകരിക്കാൻ ബാക്കിവെച്ചുകൊണ്ട് നിർണായകമായ പല രംഗങ്ങളും പ്രൊഡക്ഷൻ ടീം വിജയകരമായി പൂർത്തിയാക്കിയെന്നാണ് അദ്ദേഹം പറയുന്നത്. 

ഒരു ഡിസ്റ്റോപ്പിയൻ കാലഘട്ടത്തില്‍ മഹാഭാരത്തെ ചേര്‍ത്ത് തയ്യാറാക്കിയ സയന്‍സ് ഫിക്ഷന്‍റെ തുടർച്ചയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ വാര്‍ത്തയാണ് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് നല്‍കുന്നത്. ചിത്രം ആദ്യ വാരാന്ത്യത്തില്‍ തന്നെ 500 കോടി പിന്നിടും എന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ പറയുന്നത്. അതിനാല്‍ തന്നെ നിര്‍മ്മാതാക്കള്‍ രണ്ടാം ഭാഗത്തെക്കുറിച്ച് തീരുമാനം എടുത്തിട്ടുണ്ട്. 

വൈജയന്തി ഫിലിംസ് മേധാവി അശ്വിനി ദത്ത് പ്രസ്താവനയിൽ രണ്ടാം ഭാഗം സ്ഥിരീകരിച്ചു. "കൽക്കി 2898 എഡി രണ്ടാം ഭാഗം 60% പൂർത്തിയായി. പ്രധാന ഭാഗങ്ങൾ മാത്രമേ ചിത്രീകരിക്കാൻ ബാക്കിയുള്ളൂ. റിലീസ് തീയതി തീരുമാനിച്ചിട്ടില്ല " അദ്ദേഹം പറഞ്ഞു. നേരത്തെ ആദ്യഭാഗത്തിന്‍റെ റിലീസ് ഘട്ടത്തില്‍പ്പോലും രണ്ടാം ഭാഗം സംബന്ധിച്ച് അണിയറക്കാര്‍ നിശബ്ദതയില്‍ ആയിരുന്നു. ചിത്രത്തിന്‍റെ വിജയം രണ്ടാം ഭാഗം നേരത്തെ എത്തിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

അതേ സമയം മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ടാം ഭാഗം എത്തുമെന്നാണ് സംവിധായകന്‍ നാഗ് അശ്വിന്‍ സൂചിപ്പിച്ചത് എന്നാണ് ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. തന്‍റെ കഥാപാത്രമായ സുപ്രീം ലീഡര്‍ യാഷ്കിന്‍റെ പ്രധാന ഭാഗങ്ങള്‍ അടുത്ത ഭാഗത്താണെന്ന് നടന്‍ കമല്‍ഹാസനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

പുരാണകഥകളെ ഫ്യൂച്ചറിസ്റ്റിക് വീക്ഷണത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ മേക്കിംഗ് രീതി പരക്കെ അഭിപ്രായം നേടുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവർ അഭിനയിച്ച ചിത്രം മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ എല്ലാ ഭാഷകളിലുമായി 220 കോടി നേടിയെന്നാണ് സാക്നില്‍ക്.കോം കണക്ക് പറയുന്നത്. 

'പറഞ്ഞത് പറഞ്ഞപോലെ' ; ശനിയാഴ്ച ഞെട്ടിച്ച് 'കൽക്കി 2898 എഡി': ഗംഭീര കളക്ഷന്‍

'കൽക്കി 2898 എഡി' രണ്ടാം ഭാഗം എപ്പോള്‍; പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരമായി

Latest Videos
Follow Us:
Download App:
  • android
  • ios