കൽക്കിയുടെ തട്ട് താണുതന്നെ; സോനാപതിയെ വീഴ്ത്തി ഭൈരവ ബഹുദൂരം മുന്നിൽ, ബുക്കിങ്ങിൽ തെന്നിന്ത്യൻ വിളയാട്ടം
കൽക്കിയുടെ വലിയൊരു കുതിപ്പിന് വീണ്ടും ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കുകയാണ്.
തെന്നിന്ത്യൻ സിനിമയ്ക്ക് ബ്രഹ്മാണ്ഡ സിനിമകൾ സമ്മാനിച്ച നടനാണ് പ്രഭാസ്. അക്കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി എത്തിയിരിക്കുകയാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത് വൻ ദൃശ്യവിരുന്ന് സമ്മാനിച്ച കൽക്കി 2898 എഡി എന്ന ചിത്രമാണ് അത്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കൽക്കി വൻ കുതിപ്പ് നടത്തുന്നതിനിടെ ആണ് കമൽഹാസൻ ചിത്രം ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. കൽക്കിയ്ക്ക് വലിയ വെല്ലുവിളിയാകും ചിത്രമെന്ന് കരുതിയെങ്കിലും നെഗറ്റീവ് റിവ്യൂവിൽ ഇന്ത്യൻ 2 വീണു കഴിഞ്ഞു. ഇതോടെ കൽക്കിയുടെ വലിയൊരു കുതിപ്പിന് വീണ്ടും ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കുകയാണ്.
ഈ അവസരത്തിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ കണക്കുകൾ പുറത്തുവരികയാണ്. ഇതിൽ മുന്നിലുള്ളത് പ്രഭാസ് ചിത്രം കൽക്കിയാണ്. റിലീസ് ചെയ്ത് പതിനേഴാം ദിവസവും മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് നടക്കുന്നത്. 363കെ ടിക്കറ്റുകളാണ് ഇരുപത്തി നാല് മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റഴിഞ്ഞത്. രണ്ടാം സ്ഥാനത്ത് ഇന്ത്യൻ 2 ആണ്. 242കെ ടിക്കറ്റുകളാണ് രണ്ടാം ദിനം വിറ്റുപോയത്. മറ്റ് സിനിമകളുടെ കണക്കുകൾ ചുവടെ.
നേടിയത് 160 കോടിയിലധികം, ഡെഡിക്കേഷന്റെ മറുപേര്; ഒടുവിൽ ആ പൃഥ്വിരാജ് ചിത്രം ഒടിടിയിലേക്ക്
സർഫിറ - 84K (ദിവസം2)
കിൽ - 34K (ദിവസം 9)
Despicable Me 4 - 21K (Day9)
ജാട്ടൻ ജൂലിയറ്റ് 3 - 16K (ദിവസം 17)
ഇൻസൈഡ് ഔട്ട്2 - 13K (Day30)
Deadpool AndWolverine -12K പ്രീ സെയിൽസ്
Munjya - 9K (ദിവസം 37)
ലോംഗ് ലെഗ്സ് - 9K (ദിവസം 2)
ടീൻസ് - 7K
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..