Asianet News MalayalamAsianet News Malayalam

600 കോടി ബജറ്റില്‍ ഇറങ്ങിയ കൽക്കി 2898 എഡി ഒരാഴ്ചയില്‍ എത്ര നേടി; അത്ഭുതകരമായ കണക്ക്

വൈജയന്തി മൂവീസ് ഷെയര്‍ ചെയ്ത പോസ്റ്ററില്‍ 'ഡ്രീം റണ്‍ കണ്ടിന്യൂ' എന്നാണ് എഴുതിയിരിക്കുന്നത്.    ചിത്രത്തിലെ ഇപ്പോൾ വൈറലായ ദീപികയുടെ ഫയർ സീനും പോസ്റ്ററില്‍ കാണാം. 

Kalki 2898 AD Box Office Day 7 Prabhas Film Shatters Records Collects Rs 700 Cr in first Week vvk
Author
First Published Jul 4, 2024, 3:35 PM IST

ദില്ലി: കൽക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ ഒരാഴ്ചയില്‍ തന്നെ ചരിത്രം കുറിക്കുകയാണ്. 2024ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ കൽക്കി 2898 എഡി 600 കോടി ബജറ്റിലാണ് ഒരുക്കിയത് എന്നാണ് വിവരം. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ തെലുങ്ക് ചിത്രം ഒരാഴ്ചയില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചെന്നാണ് വിവരം. കൽക്കി 2898 എഡിയുടെ പ്രൊഡക്ഷൻ ഹൗസ് വൈജയന്തി മൂവീസ് തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. 

സിനിമയുടെ ആദ്യവാരം തന്നെ ചിത്രം 700 കോടി കടന്നുവെന്നാണ് പ്രൊഡക്ഷന്‍ ഹൌസ് പറയുന്നു. 
എക്‌സിൽ വൈജയന്തി മൂവീസ് ഷെയര്‍ ചെയ്ത പോസ്റ്ററില്‍ 'ഡ്രീം റണ്‍ കണ്ടിന്യൂ' എന്നാണ് എഴുതിയിരിക്കുന്നത്.    ചിത്രത്തിലെ ഇപ്പോൾ വൈറലായ ദീപികയുടെ ഫയർ സീനും പോസ്റ്ററില്‍ കാണാം. 

അതേസമയം, കൽക്കി 2898 എഡി ഹിന്ദിയിൽ മാത്രം ആദ്യ ആഴ്ചയിൽ 150 കോടി രൂപ കളക്ഷൻ നേടിയതായി സാക്നില്‍.കോം റിപ്പോർട്ട് ചെയ്തു. ചിത്രം ഹിന്ദിയിൽ 7-ാം ദിവസം 12 കോടി (എസ്റ്റിമേറ്റ്) കളക്ഷൻ നേടിയതായി പറയപ്പെടുന്നു. അതേ സമയം കൽക്കി 2898 എഡിയുടെ ആഭ്യന്തര കളക്ഷൻ 468 കോടിയില്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ മാത്രം ചിത്രം 500 കോടി നേടും എന്നാണ് സൂചന. 

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ എത്തി നില്‍ക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 

പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരവാണ് ചിത്രം. ഹോളിവുഡ് സ്റ്റെലില്‍ ഉള്ള  പ്രഭാസിന്‍റെ  ആക്ഷന്‍ റൊമാന്റിക് രംഗങ്ങളാല്‍ സമ്പന്നമാണ്  ചിത്രം. ഒപ്പം തന്നെ ക്ലൈമാക്സിനോട് അനുബന്ധിച്ച് ശരിക്കും ചിത്രത്തിലെ ഹീറോയായി പ്രഭാസ് പരിണമിക്കുന്നു. അതിനാല്‍ തന്നെ ചിത്രത്തിലെ രസകരമായ മൂഹൂര്‍ത്തങ്ങള്‍ എല്ലാം കൊണ്ടുപോകുന്നത് പ്രഭാസാണ്. പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരാവാണ് കല്‍ക്കിയുടെ വിജയം സൂചിപ്പിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ  വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മികച്ച ദൃശ്യവിരുന്നും സൗണ്ട് ട്രാക്കും കിടിലൻ ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ ചിത്രം 2024 ജൂൺ 27-നാണ് തിയേറ്റർ റിലീസ് ചെയ്തത്.

ശെയ്‍ത്താൻ വീണു, ഒരേയൊരു ഹിന്ദി ചിത്രം മാത്രം കല്‍ക്കിയുടെ മുന്നില്‍, പ്രഭാസ് ബോളിവുഡിനെ വിറപ്പിക്കുന്നു

കേരളത്തിലും പ്രകമ്പനമായി കല്‍ക്കി, ആറ് ദിവസങ്ങളില്‍ നേടിയതിന്റെ കണക്കുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios