രജനിക്ക് ജയിലര്‍ ജാക്ക്പോട്ട്: 100 കോടി മാത്രമല്ല; ഒന്നേകാല്‍ കോടിയുടെ കാറും സൂപ്പര്‍താരത്തിന് നല്‍കി കലാനിധി

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായതിന് പിന്നാലെ അതിന്‍റെ ലാഭ വിഹിതം സൂപ്പര്‍താരം രജനികാന്തിന് നിര്‍മ്മാതാക്കളായ സണ്‍പിക്ചേര്‍സ് ഉടമ കലാനിധി മാരന്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

kalanithi maran gifted bmw x7-car to rajinikanth for jailer movie success vvk

ചെന്നൈ: രജനികാന്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് ജയിലര്‍. ഇറങ്ങി ഇരുപത്തി രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം 600 കോടി ക്ലബിന് അടുത്ത് എത്തിയെന്നാണ് വിവരം. എന്തായാലും ചിത്രം വലിയ ലാഭമാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സിന് നല്‍കിയത്. ലീസ് ചെയ്യപ്പെട്ട ഒരു മാര്‍ക്കറ്റിലും പിന്നീടിങ്ങോട്ട് പിന്‍തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല ചിത്രത്തിന്. നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ഓഗസ്റ്റ് 25 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 525 കോടിയാണ്. 

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായതിന് പിന്നാലെ അതിന്‍റെ ലാഭ വിഹിതം സൂപ്പര്‍താരം രജനികാന്തിന് നിര്‍മ്മാതാക്കളായ സണ്‍പിക്ചേര്‍സ് ഉടമ കലാനിധി മാരന്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നൂറുകോടിയുടെ ചെക്കാണ് രജനിക്ക് കലാനിധി നല്‍കിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ ഈ തുകയ്ക്ക് പുറമേ മറ്റൊരു സമ്മാനവും കലാനിധി മാരന്‍ സമ്മാനിച്ചിട്ടുണ്ട്. സണ്‍ പിക്ചേര്‍സ് തന്നെയാണ് തങ്ങളുടെ എക്സ് അക്കൌണ്ടിലൂടെ ഈ സമ്മാനത്തിന്‍റെ വിവരം പുറത്തുവിട്ടത്. 

ബിഎംഡബ്യൂ എക്സ് 7 കാറാണ് രജനിക്ക് കലാനിധി മാരന്‍ സമ്മാനിച്ചത്. കാര്‍ ദേക്കോ പ്രകാരം ഒന്നേകാല്‍ കോടിക്ക് അടുത്താണ് ഈ കാറിന്‍റെ വില. ഇത് രജനിക്ക് സമ്മാനിക്കുന്ന വീഡിയോ സണ്‍ പിക്ചേര്‍സ് പുറത്തുവിട്ടിട്ടുണ്ട്. ജയിലറിന് 110 കോടി രജനി പ്രതിഫലം വാങ്ങിയിരുന്നുവെന്നും അതിന് പിന്നാലെ 100 കോടി ലാഭവിഹിതം കൂടി ലഭിച്ചതോടെ രജനി ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടനായെന്നും ട്രേഡ് അനലിസ്റ്റുകള്‍ പറഞ്ഞിരുന്നു. അതിന് പുറമേയാണ് പുത്തന്‍ കാര്‍. 

കേരളത്തില്‍ അടക്കം വന്‍ വിജയമാണ് ജയിലര്‍ നേടിയത്. രജനികാന്തിന് കേരളത്തില്‍ പണ്ടുമുതല്‍ക്കേ ആരാധകര്‍ ഉണ്ടെങ്കിലും മോഹന്‍ലാലിന്‍റെ മാത്യു എന്ന അതിഥിവേഷം വന്‍ വിജയമായി. ഓണം റിലീസുകള്‍ക്കിടയിലും ചിത്രം മികച്ച കളക്ഷന്‍ നേടി. മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ സാന്നിധ്യം ചിത്രത്തിന് മുതല്‍കൂട്ടായി. ചിത്രം വര്‍ക്ക് ആയതിനെത്തുടര്‍ന്ന് വമ്പന്‍ വിജയത്തിലേക്ക് പോവുന്ന കാഴ്ചയാണ് റിലീസ് ചെയ്ത മാര്‍ക്കറ്റുകളിലെയെല്ലാം ബോക്സ് ഓഫീസുകളില്‍ പിന്നീട് ദൃശ്യമായത്. 

'100 കോടിയുടെ ഒറ്റ ചെക്ക്': രജനികാന്തിന് കലാനിധി മാരന്‍ നല്‍‌കിയ ചെക്കിന്‍റെ വിവരം പുറത്ത്.!

തീയറ്ററില്‍ തകര്‍ത്തോടി ജയിലറിന് ഇടിവെട്ടിയത് പോലെ ഒരു തിരിച്ചടി.!

Latest Videos
Follow Us:
Download App:
  • android
  • ios