ബ്രഹ്‍മപുരത്തിന്റെ പശ്ചാത്തലത്തില്‍ 'ഇതുവരെ, കലാഭവൻ ഷാജോണിന്റെ ഫസ്റ്റ് ലുക്ക്
കലാഭവൻ ഷാജോണ്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്.
കലാഭവൻ ഷാജോണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ഇതുവരെ'. അനില്‍ തോമസാണ് സംവിധാനം ചെയ്യുന്നത്. അനില്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥ. ബ്രഹ്‍മപുരം മാലിന്യ പ്ലാന്റിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
ബ്രഹ്‍മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന്, പരിസരങ്ങളില്‍ ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങളാണ് ഇതുവരെ ചര്‍ച്ച ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബ്രഹ്‍മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തും ഉണ്ടാകുന്നതിന് മുന്നേ ആലോചിച്ച പ്രൊജക്റ്റാണ് ഇത്. ബ്രഹ്‍മപുരം മാലിന്യ പ്ലാന്റില്‍ തുടക്കംതൊട്ട് ഇതുവരെയുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നു. 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ഇതുവരെ ഒരുക്കുന്ന അനില്‍ തോമസ്.
ഡോ. ടിറ്റൂസ് പീറ്റര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍ നടനരാജൻ ആണ്. കോസ്റ്റ്യൂംസ് ഇന്ദ്രൻസ് ജയൻ ആണ്. പ്രതാപൻ കല്ലിയൂരാണ് പ്രൊഡക്ഷൻ ഡിസൈനര്‍.
'സന്തോഷം' എന്ന ചിത്രമാണ് കലാഭവൻ ഷാജോണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. അനു സിത്താര ആയിരുന്നു നായിക. അമിത് ചക്കാലക്കൻ, മല്ലിക സുകുമാരൻ തുടങ്ങിയവര്‍ 'സന്തോഷ'ത്തില്‍ വേഷമിട്ടു. സഹോദരങ്ങളുടെ സ്‍നേഹബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം ഒരുക്കിയത് അജിത്ത് വി തോമസാണ്. ഇഷ പട്ടാലി, അജിത് തോമസ് എന്നിവരാണ് 'സന്തോഷം' നിര്‍മിച്ചത്. കാര്‍ത്തിക് എ ഛായാഗ്രാഹണം നിര്‍വഹിച്ചു. കല രാജീവ് കോവിലകം, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്‍ണൻ, കോസ്റ്റ്യൂം അസാനിയ നസ്രിൻ, സ്റ്റില്‍സ് സന്തോഷ് പട്ടാമ്പി, ഡിസൈൻ മനു മാമിജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, അസോസിയേറ്റ് ഡയറക്ടര്‍ റെനിറ്റ് രാജ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് സിൻജോ ഒറ്റത്തയ്‍ക്കല്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.
Read More: സൂര്യയോട് ഹഗ് വേണമെന്ന് അഹാന, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍