സെൻസറിങ് കീഴടക്കി "കാക്കിപ്പട" റിലീസിന് എത്തുന്നു
ക്രിസ്‍മസ് റിലീസ് വൈകാൻ കാരണം കഥാപാത്രത്തിന്‍റെ പേരുമാറ്റണം എന്ന സെൻസര്‍ ബോര്‍ഡ് നിര്‍ദേശം. ഡിസംബര്‍ 30-ന് സിനിമ തീയേറ്ററുകളിൽ
ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട ഡിസംബര്‍30-ന് തീയറ്ററുകളിൽ എത്തും.
ചിത്രത്തിന്‍റെ ടീസറും ട്രെയിലറും പാട്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന സിനിമ സെൻസർ ബോര്‍ഡ് നിർദേശത്തെ തുടർന്നാണ് വൈകിയത്. സിനിമയിലെ ഒരു കഥാപാത്രത്തിന്‍റെ പേര് മാറ്റാൻ സെൻസര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. റീ സെൻസറിന് നൽകിയ ചിത്രം അംഗീകരിക്കപ്പെടുകയും 2022-ലെ അവസാന റിലീസായി പ്രേക്ഷകരിലേക്ക് എത്തുകയാണ്.
സമകാലിക പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രമാണ് കാക്കിപ്പട. സംവിധായകൻ ഷെബിയും ഷെജി വലിയകത്തും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എസ്.വി. പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെജി വലിയകത്താണ് നിര്‍മ്മാണം. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം - ജാസി ഗിഫ്റ്റ്, റോണി റാഫേൽ. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം - റോണി റാഫേൽ. ഗാനരചന - ഹരിനാരായണൻ, ജോയ് തമലം. കലാസംവിധാനം - സാബുറാം. നിർമ്മാണ നിർവ്വഹണം - എസ്.മുരുകൻ. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ - ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ശങ്കർ എസ്.കെ. സംഘട്ടനം - റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്.