വേണ്ടത് 7 ലക്ഷം, ഇല്ലെങ്കിൽ ലക്ഷ്മിക ചോര നീരാക്കി നിർമിച്ച വീട് അന്യാധീനമായിപ്പോകും; സഹായം തേടി സുഹൃത്തുക്കൾ

'കാക്ക' എന്ന ഷോർട് ഫിലിമിലെ പഞ്ചമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ലക്ഷ്മിക ശ്രദ്ധനേടുന്നത്.

kakka-short-film late-actress-lakshmika-sajeevan family issue nrn

കാലത്തിൽ പൊലിഞ്ഞ നടി ലക്ഷ്മിക സജീവന്റെ കുടുംബത്തിനായി സഹായം തേടി സുഹൃത്തുക്കൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കുടുംബം ജീവിക്കുന്നത്. ഏഴ് ലക്ഷത്തോളം രൂപ അടിയന്തിരമായി കണ്ടെത്തിയില്ലെങ്കിൽ ലക്ഷ്മിക ചോര നീരാക്കി നിർമ്മിച്ച വീട് അന്യാധീനമായിപ്പോകുകയും മാതാപിതാക്കൾ തെരുവിലിറങ്ങേണ്ടി വരികയും ചെയ്യുമെന്ന് സുഹൃത്തുക്കൾ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. 

"ലക്ഷ്മിക സജീവൻ കുടുംബ സഹായ നിധി, അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ട നടി ലക്ഷ്മിക സജീവന്റെ മാതാപിതാക്കൾ ഏക മകളുടെ വിയോഗത്തിൽ കടുത്ത ദു:ഖത്തിൽ നീറിക്കഴിയുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണവർ ജീവിക്കുന്നത്. 7 ലക്ഷത്തോളം രൂപ അടിയന്തിരമായി കണ്ടെത്തിയില്ലെങ്കിൽ ലക്ഷ്മിക ചോര നീരാക്കി നിർമ്മിച്ച വീട് അന്യാധീനമായിപ്പോകുകയും മാതാപിതാക്കൾ തെരുവിലിറങ്ങേണ്ടി വരികയും ചെയ്യും.അവരെ സാമ്പത്തീകമായി സഹായിക്കേണ്ടത് സഹജീവികളായ നമ്മളോരോരുത്തരുടേയും കടമയാണ്. ആയതിനാൽ എല്ലാവരും അവരവരെക്കൊണ്ടാകുന്ന തുകകൾ ലക്ഷ്മികയുടെ മാതാവ് ലിമിറ്റ സജീവിന്റെ ഗൂഗിൾ പേയിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ നിക്ഷേപിച്ച് ആ കുടുംബത്തെ ഈ പ്രതിസന്ധിയിൽ നിന്നും കര കയറ്റണമെന്ന് അഭ്യർത്ഥിക്കുന്നു", എന്നാണ് കുറിപ്പിൽ പറയുന്നത്. 

ഡിസംബർ ഏഴിന് ആയിരുന്നു ലക്ഷ്മിക സജീവന്റെ അകാല വിയോ​ഗം. ഷാർജയിൽ വച്ചായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു പുറത്തുവന്ന വിവരം. രണ്ട് ദിവസം മുൻപായിരുന്നു ലക്ഷ്മിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചത്. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും ഏക മകളാണ് ലക്ഷ്മിക. 

kakka-short-film late-actress-lakshmika-sajeevan family issue nrn

'കാക്ക' എന്ന ഷോർട് ഫിലിമിലെ പഞ്ചമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ലക്ഷ്മിക ശ്രദ്ധനേടുന്നത്. കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെൺകുട്ടിയുടെ അതിജീവന കഥ അതി മനോഹരമായി ലക്ഷ്മിക അവതരിപ്പിച്ച് കയ്യടി നേടി. യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും ലക്ഷ്മി വേഷമിട്ടിരുന്നു. 

'നേര്' 'സലാറി'ന് ഭീഷണിയോ ? മറുപടിയുമായി സുപ്രിയ മേനോൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios