'മേപ്പടിയാൻ' സംവിധായകന്‍റെ രണ്ടാം ചിത്രം 'കഥ ഇന്നുവരെ'; ബിജു മേനോന്‍റെ നായികയായി മേതിൽ ദേവിക

ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയെത്തിയെങ്കിലും ആദ്യമായി മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത് വിഷ്ണു മോഹൻ ചിത്രത്തിലൂടെയാണ്. 

Kadha innuvare Unveiling the title announcement poster of Vishnu Mohans second directorial  vvk

കൊച്ചി: മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ പേര് പുറത്ത് വിട്ടു. 'കഥ ഇന്നുവരെ'. ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ ബിജു മേനോന്‍റെ നായികയായി പ്രശസ്ത നർത്തകിയും പ്രമുഖയുമായ മേതിൽ ദേവിക എത്തുന്നു. 

ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയെത്തിയെങ്കിലും ആദ്യമായി മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത് വിഷ്ണു മോഹൻ ചിത്രത്തിലൂടെയാണ്. ബിജു മേനോൻ, മേതിൽ ദേവിക തുടങ്ങിയവരെ കൂടാതെ അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നു.

ജോമോൻ ടി ജോണും ഷമീർ മുഹമ്മദും ചേർന്നുള്ള പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് നിർമ്മാണം. ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിൻ സിനിമാസും നിർമ്മാണ പങ്കാളികൾ ആണ്. 
സിനിമാട്ടോഗ്രാഫി ജോമോൻ ടി ജോൺ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. സംഗീതം അശ്വിൻ ആര്യൻ. പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ, കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന്.

പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, മേക്ക് അപ്പ് സുധി സുരേന്ദ്രൻ, പ്രോജക്ട് ഡിസൈനർ വിപിൻ കുമാർ, പിആർഓ എ എസ് ദിനേശ്, സൌണ്ട് ഡിസൈൻ ടോണി ബാബു, സ്റ്റിൽസ് അമൽ ജെയിംസ്, ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ, പ്രൊമോഷൻസ് 10ജി മീഡിയ. 

ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച് പ്രധാന വേഷത്തില്‍ എത്തിയ മേപ്പടിയാന്‍ ആയിരുന്നു വിഷ്ണു മോഹന്‍റെ ആദ്യ ചിത്രം. ഈ ചിത്രത്തിന് മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ അവാര്‍ഡ് വിഷ്ണു മോഹന് ലഭിച്ചിരുന്നു. മികച്ച പുതുമുഖ നിര്‍മ്മാതാവിനുള്ള സൈമ അവാര്‍ഡ് അടുത്തിടെ ഈ ചിത്രം ഉണ്ണി മുകുന്ദനും നേടി കൊടുത്തിരുന്നു. 

രാജ് ബി ഷെട്ടിയുടെ സർപ്രൈസ് തിയേറ്റർ വിസിറ്റ് , സ്നേഹാദരങ്ങളോടെ ടോബിയെ ഏറ്റെടുത്ത് തൃശൂരിലെ പ്രേക്ഷകര്‍

നി​ഗൂഡതകളുടെ മായാവനം; ടൈറ്റിൽ പുറത്തിറക്കി

 

 

Latest Videos
Follow Us:
Download App:
  • android
  • ios