റിലീസായിട്ട് രണ്ടാഴ്ച; 'കബ്സ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

മാർച്ച്  17ന് ആണ് ഇന്ത്യയൊട്ടാകെ കബ്സ റിലീസ് ചെയ്തത്.

Kabsa movie ott release date out now nrn

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ കന്നഡ ചിത്രമാണ് 'കബ്സ'. ഉപേന്ദ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്തിരുന്നു. വലിയ ആഘോഷപൂര്‍വം പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്  'കെജിഎഫു'മായുള്ള താരതമ്യം പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴതാ ചിത്രത്തിന്റെ ഒടടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഏപ്രിൽ 14ന് ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗ്. തിയറ്ററിൽ റിലീസ് ചെയ്ത് 30 ദിവസം തികയുന്നതിന് മുൻപാണ് ചിത്രം ഒടിടിയിൽ എത്തുന്നത് എന്നത് ശ്രദ്ധയമാണ്. 

മാർച്ച്  17ന് ആണ് ഇന്ത്യയൊട്ടാകെ കബ്സ റിലീസ് ചെയ്തത്. ഉപേന്ദ്ര, സുദീപ്, ശിവരാജ്കുമാർ എന്നിവർ അഭിനയിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ആര്‍ ചന്ദ്രുവാണ് ചിത്രത്തിന്റെ സംവിധാനം. 1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു സ്വതന്ത്ര സേനാനിയൂടെ മകൻ അധോലോക സംഘത്തിലേക്ക് എത്തുന്നതും അതേ തുടർന്ന് ഉണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് കബ്‍സ പറയുന്നത്.

കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഭാഷകളിൽ കബ്സ റിലീസിന് എത്തിയിരുന്നു.  'കെജിഎഫ്' സംഗീത സംവിധായകന്‍ രവി ബസ്‍രൂറിന്റേത് ആയിരുന്നു സം​ഗീതം. ശ്രിയ ശരൺ, ശിവരാജ്‌കുമാർ, ജഗപതി ബാബു, പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, പോഷാനി കൃഷ്‍ണ മുരളി, ജോൺ കോക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, ധനീഷ് അക്തർ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

ജീത്തു ജോസഫ്- ആസിഫ് അലി കോമ്പോ വീണ്ടും; ഇത്തവണ പുതിയ റോൾ, സിനിമ തുടങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios