'എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക'; മമ്മൂട്ടിയോട് ജൂഡ് ആന്റണി
'ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്' എന്ന മമ്മൂട്ടിയുടെ വാക്കുകള്‍ വിമർശനങ്ങൾക്ക് വഴിവച്ചു.
രണ്ട് ദിവസം മുൻപായിരുന്നു ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന '2018 എവരിവണ്‍ ഈസ് എ ഹീറോ' എന്ന ചിത്രത്തിന്റെ ടീസർ മമ്മൂട്ടി ലോഞ്ച് ചെയ്തത്. മുൻനിര യുവ- സീനിയർ താരങ്ങൾ അണിനിരന്ന ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 'ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്' എന്ന മമ്മൂട്ടിയുടെ വാക്കുകള്‍ വിമർശനങ്ങൾക്ക് വഴിവച്ചു. മമ്മൂട്ടി ബോഡി ഷെയ്മിംഗ് നടത്തി എന്നായിരുന്നു വിമർശനങ്ങൾ. പിന്നാലെ വിഷയത്തിൽ ഖേദ പ്രകടനവുമായി മമ്മൂട്ടി രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ ജൂഡ് ആന്റണി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
"പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ 'ജൂഡ് ആന്റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി", എന്നായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെ "എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു", എന്ന് മമ്മൂട്ടി കുറിക്കുക ആയിരുന്നു.
'ഇനി അത്തരം പ്രയോഗങ്ങൾ ആവർത്തിക്കില്ല': ജൂഡ് ആന്റണി വിഷയത്തിൽ മമ്മൂട്ടി
നിരവധി പേരാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെയും ജൂഡിന്റെ കമന്റിന് താഴെയും പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. "നിങ്ങളിങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഖേദം പ്രകടിപ്പിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും ഖേദം തോന്നുന്നു, നിങ്ങൾക്ക് തമ്മിൽ പരസ്പരം തെറ്റിധാരണയോ പിണക്കമോ ഈ പരാമർശം മൂലംഇല്ലാ എന്നതിൽ സന്തോഷം , രണ്ട് കലാകാരന്മാർക്കും നന്മകൾനേരുന്നു , ഒപ്പം വിജയങ്ങളും, അത് മമ്മൂക്കയുടെ വിശാലഹൃദയവീക്ഷണം. അനുകരണീയം. അത്രമേൽ മാതൃകാപരം, തെറ്റ് പറ്റുക സ്വാഭാവികം..അതു തിരുത്തി മുന്നേറുന്നിടത്താണ് മനസ്സിന്റെ നന്മ, ജൂഡ് ആന്റണിക്ക് പരാതിയില്ലാത്ത ഒരു കമന്റിനു ഖേദം പ്രകടിപ്പിച്ച ഇക്ക മസ്സാണ്"എന്നിങ്ങനെ പോകുന്നു കമന്റുകൾ.