'യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ'; പരിഹാസവുമായി ജോയ് മാത്യു

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാന്‍ ധനവകുപ്പ് അനുമതി നല്‍കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് ജോയ് മാത്യുവിന്‍റെ പ്രതികരണം

joy mathew facebook post about chintha jerome salary

കൊച്ചി: സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ എന്നാണ് ജോയ് മാത്യുവിന്‍റെ പരിഹാസം. ഫേസ്ബുക്കിലൂടെയാണ് താരം ചിന്ത ജെറോമിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാന്‍ ധനവകുപ്പ് അനുമതി നല്‍കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് ജോയ് മാത്യുവിന്‍റെ പ്രതികരണം.  സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് വൻതുകയുടെ ശമ്പളകുടിശ്ശിക നൽകുന്നത്. 2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6 നാണ് ശമ്പളമായി അൻപതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018 ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരുലക്ഷമാക്കി ഉയർത്തി.

 നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്ന ചിന്തയുടെ അപേക്ഷ ധനവകുപ്പും യുവജനക്ഷേമവകുപ്പും നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചിന്തക്ക് കുടിശ്ശിക നൽകേണ്ടെന്ന് ഉത്തരവിറക്കി. പിന്നീട് ചിന്ത ധനമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് 17 മാസത്തെ കുടിശ്ശിക നൽകാനുള്ള തീരുമാനം. അതേസമയം ശമ്പളത്തിലെ അപാകത തീർക്കണമെന്നാവശ്യപ്പെട്ടത് താനല്ലെന്നും കമ്മീഷൻ സെക്രട്ടറിയാണെന്നുമായിരുന്നു ചിന്തയുടെ വിശദീകരണം. എന്നാൽ ചിന്താ ജെറോമിന്‍റെ അപേക്ഷയിലാണ് നടപടികളെന്ന് ഫയലുകളിൽ വ്യക്തമാണ്.

Read More :  'യുവജന കമ്മീഷൻ ചട്ടങ്ങൾ മറികടന്ന് ഒരു തുകയും വാങ്ങിയിട്ടില്ല,തെളിവുകളില്ലാത്ത വാർത്തകളാണ് പുറത്തു വരുന്നത്'

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ഗ്രേസ് മാർക്കിന് വേണ്ടിയും 
ഗ്രേഡ് കൾക്ക് വേണ്ടിയും 
ധന-സമയ-ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ.
പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണ് .

Read More : 'ചിന്ത'യില്ലാതെ ശമ്പളം, ഗുലാം നബിക്ക് തിരിച്ചടി, നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്, ഉടക്കി ഗവര്‍ണര്‍- 10 വാര്‍ത്ത

Latest Videos
Follow Us:
Download App:
  • android
  • ios