തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ പണി?, കളക്ഷൻ കണക്കുകള്‍ പുറത്ത്

ജോജു ജോര്‍ജിന്റെ പണിയുടെ തിങ്കളാഴ്‍ചത്തെ കളക്ഷൻ കണക്കുകള്‍ പുറത്ത്.

Joju George Pani Monday collection report out hrk

ജോജു ജോര്‍ജ് നായകനായി വന്ന ചിത്രമാണ് പണി. സംവിധാനം നിര്‍വഹിച്ചതും ജോജു ജോര്‍ജാണ്. വൻ ഹിറ്റിലേക്ക് കുതിക്കുകയാണ് പണി. തിങ്കളാഴ്‍ച മാത്രം ചിത്രം 1.50 കോടി ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.

ജോജു ജോര്‍ജ് ചിത്രം 16 കോടിയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഒരു ആക്ഷൻ ചിത്രമായിട്ടാണ് പണി തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി അഭിനയ തനറെ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്.  തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ താരം മുമ്പുമെത്തിയിട്ടുണ്ട്. ജോജു ജോജു ആദ്യമായി സംവിധായകനായ ചിത്രം ശ്രദ്ധയാകര്‍ഷിക്കുകയാണ്. ബിഗ് ബോസ് താരങ്ങളാായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, അറുപതോളം പുതിയ താരങ്ങളും ജോജുവിന്റെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ജോജു ജോര്‍ജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ജോജു ജോര്‍ജുവിന്റെ ചിത്രമായ പണിയില്‍ ഇന്ത്യയിലെ മുന്‍നിര ടെക്നീഷ്യന്‍മാരാണ് എന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ചിത്രം എത്തിയിട്ടുണ്ട്. പണിയെ പ്രശംസിച്ച് സിനിമാ മേഖലയിലെ താരങ്ങളടക്കം എത്തിയിട്ടുണ്ട്.

വിഷ്‍ണു വിജയ്‍യ്ക്കും സന്തോഷ് നാരായണനുമൊപ്പം സംഗീതത്തില്‍ സാം സി എസും പങ്കാളിയായിരിക്കുന്നു. സ്റ്റണ്ട് ദിനേശ് സുബ്ബരായൻ ആണ്. വേണു ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരനായ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ് റോഷൻ എൻ.ജി, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ് എന്നിവരാണ്.

Read More: കേരളത്തില്‍ ഹിറ്റായോ വേട്ടയ്യൻ?, ഫൈനല്‍ കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios