Asianet News MalayalamAsianet News Malayalam

ജോജു ജോർജിന്റെ ആദ്യ സംവിധാന ചിത്രം; 'പണി' റിലീസ് തിയതി എത്തി, ഒപ്പം ആദ്യ​ഗാനവും

ബി​ഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവരും ചിത്രത്തിലുണ്ട്. 

Joju George movie Pani Video Song, release date
Author
First Published Sep 29, 2024, 2:02 PM IST | Last Updated Sep 29, 2024, 2:02 PM IST

ലയാളികളുടെയും ഇപ്പോൾ അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടൻ ജോജു ജോർജ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' എന്ന ചിത്രത്തിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. 'മറന്നാടു പുള്ളേ..മുറിപ്പാടുകളെ..' എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് ​വിഷ്ണു വിജയ് ആണ്. ​വരികൾ എഴുതിയിരിക്കുന്നത് മുഹ്സിൻ പരാരിയാണ്. വിഷ്ണു വിജയ് ആണ് ആലാപനം. 

ഗാനത്തിന്റെ റിലീസിനൊപ്പം ചിത്രത്തിന്റെ മറ്റൊരു വിശേഷവും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുമുണ്ട്. പ്രേക്ഷകർ നാളുകളായി കാണാൻ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 17ന് പ്രേക്ഷകരിലേക്കെത്തും എന്നതാണ് ഇത്. പണിയുടെ രചന നിർവഹിക്കുന്നതും ജോജു ജോർ ആണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് ഏറ്റവും പുതിയ വിവരം. 

നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. ‌

ബി​ഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വലിയ ബജറ്റില്‍ 110 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ട്‌ നീണ്ടുനിന്നിരുന്നു. ചിത്രത്തിന്റെ വിതരണ സംബന്ധമായി മുന്‍ നിര വിതരണ കമ്പനികളുമായി ചര്‍ച്ചയിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍.

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. PRO: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

പൊലീസുകാരനായ പിതാവിന്‍റെ കേസ് ഡയറിയിൽ നിന്നും 'ഒരു അന്വേഷണത്തിന്റെ തുടക്കം'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios