ജോജു മികച്ച നടന്‍, ദുര്‍​ഗ നടി; ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു

ആര്‍ ശരത്ത് അധ്യക്ഷനും വിനു എബ്രഹാം, വി സി ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അം​ഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്

joju george durga krishna unni mukundan recognised in jc daniel foundation awards

ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍റെ 13-ാമത് ചലച്ചിത്ര പുരസ്‍കാരങ്ങള്‍ (JC Daniel Foundation Awards) പ്രഖ്യാപിച്ചു. കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്‍ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജ് ആണ് മികച്ച നടന്‍. ഉടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുര്‍​ഗ കൃഷ്‍ണയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ആര്‍ ശരത്ത് അധ്യക്ഷനും വിനു എബ്രഹാം, വി സി ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അം​ഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. 2021ല്‍ സെന്‍സര്‍ ചെയ്‍ത ചിത്രങ്ങളാണ് അവാര്‍ഡിന് പരി​ഗണിച്ചത്.

13-ാമത് ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‍കാരങ്ങള്‍

ചിത്രം- ആവാസവ്യൂഹം (നിര്‍മ്മാണം, സംവിധാനം കൃഷാന്ദ് ആര്‍ കെ)

രണ്ടാമത്തെ ചിത്രം- ഋ (നിര്‍മ്മാണം- ഡോ. ​ഗിരീഷ് രാംകുമാര്‍, സംവിധാനം- ഫാ. വര്‍​ഗീസ് ലാല്‍)

സംവിധായകന്‍- അഹമ്മദ് കബീര്‍ (മധുരം)

നടന്‍- ജോജു ജോര്‍ജ് (മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്)

നടി- ദുര്‍​ഗ കൃഷ്ണ (ഉടല്‍)

സ്വഭാവ നടന്‍- രാജു തോട്ടം (ഹോളി ഫാദര്‍)

സ്വഭാവ നടി- നിഷ സാരം​ഗ് (പ്രകാശന്‍ പറക്കട്ടെ)

ഛായാ​ഗ്രാഹകന്‍- ലാല്‍ കണ്ണന്‍ (തുരുത്ത്)

തിരക്കഥാകൃത്ത്- ചിദംബരം എസ് പൊതുവാള്‍ (ജാന്‍.എ.മന്‍)

അവലംബിത തിരക്കഥ- ഡോ. ജോസ് കെ മാനുവല്‍ (ഋ)

​ഗാനരചയിതാവ്- പ്രഭാ വര്‍മ്മ (ഉരു, ഉള്‍ക്കനല്‍)

സം​ഗീത സംവിധാനം (​ഗാനം)- അജയ് ജോസഫ് (എ ഡ്രമാറ്റിക് ഡെത്ത്)

പശ്ചാത്തല സം​ഗീതം- ബിജിബാല്‍ (ലളിതം സുന്ദരം, ജാന്‍.എ.മന്‍)

​ഗായകന്‍- വിനീത് ശ്രീനിവാസന്‍

​ഗായികമാര്‍- അപര്‍ണ രാജീവ് (തുരുത്ത്), മഞഅജരി (ആണ്, ഋ)

എഡിറ്റിം​ഗ്- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)

കലാസംവിധാനം- മുഹമ്മദ് ബാവ (ലളിതം സുന്ദരം)

ശബ്ദമിശ്രണം- എം ആര്‍ രാജാകൃഷ്ണന്‍ (ധരണി)

വസ്ത്രാലങ്കാരം- സമീറ സനീഷ് (സാറാസ്, മ്യാവൂ, ലളിതം സുന്ദരം)

മേക്കപ്പ്- റോണക്സ് സേവ്യര്‍ (സാറാസ്, നായാട്ട്)

നവാ​ഗത സംവിധായകര്‍- വിഷ്ണു മോഹന്‍ (മേപ്പടിയാന്‍), ബ്രൈറ്റ് സാം റോബിന്‍ (ഹോളി ഫാദര്‍)

ബാലചിത്രം- കാടകലം (ഡോ. സഖില്‍ രവീന്ദ്രന്‍)

ബാലതാരം (ആണ്‍)- സൂര്യകിരണ്‍ പി ആര്‍ (മീറ്റ് എ​ഗെയ്ന്‍)

ബാലതാരം (പെണ്‍)- അതിഥി ശിവകുമാര്‍ (നിയോ​ഗം)

അഭിനേതാവിനുള്ള സ്പെഷല്‍ ജൂറി പുരസ്കാരം- ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍)

ALSO READ : റോബിനെ ട്രോളി ജാസ്മിനും നിമിഷയും; വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios