'താങ്കളുടെ ആ കഴിവ് അതിശയകരം': ജോണ്‍ സീനയുമായി കൂടികാഴ്ച നടത്തി കാര്‍ത്തി

ഡബ്യൂഡബ്യൂഇ  ചരിത്രത്തിൽ ഏറ്റവുമധികം ലോക ചാമ്പ്യൻഷിപ്പ് വിജയിച്ച, ഈ എന്‍റര്‍ടെയ്മെന്‍റ് കായിക ലോകത്തെ എക്കാലത്തെയും മികച്ച പ്രൊഫഷണൽ ഗുസ്തിക്കാരിൽ ഒരാളായി സീന അറിയപ്പെടുന്നത്. 

John Cena Meets South Superstar, Karthi Ahead Of WWE Superstar Spectacle In Hyderabad vvk

ഹൈദരാബാദ്: ഹോളിവുഡ് താരവും ഡബ്യൂഡബ്യൂഇ സൂപ്പര്‍താരവുമായ ജോണ്‍ സീനയുമായി കൂടികാഴ്ച നടത്തി തമിഴ് ചലച്ചിത്ര താരം കാര്‍ത്തി. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഡബ്യൂഡബ്യൂഇ സ്പെക്ടാക്കിളില്‍ വച്ചായിരുന്നു കൂടികാഴ്ച എന്നാണ് പോസ്റ്റ് നല്‍കുന്ന സൂചന. 

ജോൺ സീനയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്നോട് കാണിച്ച ഊഷ്മളതയ്ക്ക് നന്ദിയുണ്ട്. കുറച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആരുമായി അടുപ്പം സ്ഥാപിക്കുന്ന താങ്കളുടെ കഴിവ് അതിശയകരമാണ്. തങ്കളുടെ സിഗ്നേച്ചര്‍ മുദ്രവാക്യമായ ഹസിൽ ലോയൽറ്റി റെസ്പെക്റ്റ് ഇതെല്ലാം അനുഭവപ്പെട്ടു - കാര്‍ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. 

ഡബ്യൂഡബ്യൂഇ  ചരിത്രത്തിൽ ഏറ്റവുമധികം ലോക ചാമ്പ്യൻഷിപ്പ് വിജയിച്ച, ഈ എന്‍റര്‍ടെയ്മെന്‍റ് കായിക ലോകത്തെ എക്കാലത്തെയും മികച്ച പ്രൊഫഷണൽ ഗുസ്തിക്കാരിൽ ഒരാളായി സീന അറിയപ്പെടുന്നത്. 

16 തവണ ലോക ചാമ്പ്യനായ സീന, 13 തവണ ഡബ്യൂഡബ്യൂഇ ചാമ്പ്യനും മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യനും . അഞ്ച് തവണ ഡബ്യൂഡബ്യൂഇ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ചാമ്പ്യൻ , രണ്ട് തവണ ഡബ്യൂഡബ്യൂഇ ടാഗ് ടീം ചാമ്പ്യൻ , രണ്ട് തവണ വേൾഡ് ടാഗ് ടീം ചാമ്പ്യൻ , രണ്ട് തവണ റോയൽ റംബിൾ ജേതാവ്, ഒരു തവണ മണി ഇൻ ബാങ്ക് ജേതാവ്. ഡബ്യൂഡബ്യൂഇ പ്രധാന പരിപാടിയായ റെസിൽമാനിയ ഉൾപ്പെടെ നിരവധി പ്രധാന ഡബ്ല്യുഡബ്ല്യുഇ പേ-പെർ വ്യൂ ഇവന്റുകളിലും ജോണ്‍ സീന വിജയിച്ചിട്ടുണ്ട്. 

ഹോളിവുഡിലെ പ്രധാന താരമാണ് ജോണ്‍ സീന. 2006 ല്‍ ഇറങ്ങിയ ദി മറൈൻ എന്ന ചിത്രത്തില്‍ നായകനായി അരങ്ങേറിയ ജോണ്‍ സീന. ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസിലെ ജേക്കബ് ടോറെറ്റോ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. കൂടാതെ ദി സൂയിസൈഡ് സ്ക്വാഡിലും  പീസ് മേക്കറെയും അതേ പേരിലുള്ള ടെലിവിഷൻ പരമ്പരയിലും ഡിസി കഥാപാത്രമായും ശ്രദ്ധേയ വേഷത്തില്‍ ജോണ്‍ സീന എത്തി.  മേക്ക്-എ-വിഷ് ഫൗണ്ടേഷൻ എന്ന പേരിലുള്ള ചാരിറ്റി സംഘടനയിലൂടെ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ജോണ്‍ സീന. 

പൊന്നിയിൻ സെൽവൻ 2 എന്ന മണിരത്നം ചിത്രമാണ് അവസാനമായി കാര്‍ത്തിയുടെതായി റിലീസായത്. രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ജപ്പാൻ എന്ന ചിത്രമാണ് കാർത്തിയുടേതായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന പുതിയ ചിത്രം. അതിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൈതി 2 അടക്കം അണിയറയില്‍ കാര്‍ത്തിക്കായി ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. 

ഷാരൂഖ് ഖാനെ ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം: ആനന്ദ് മഹീന്ദ്ര പറയുന്നത്.!

യൂട്യൂബ് വീഡിയോകളില്‍ തിളങ്ങി, വിവാഹത്തിന്‍റെ പേരില്‍ സൈബര്‍ ആക്രമണം; ഒടുവില്‍ പണം തട്ടിയ കേസില്‍ അറസ്റ്റില്‍

Latest Videos
Follow Us:
Download App:
  • android
  • ios