ആടി തകര്‍ത്ത് ജിസ്‌മി; 'ചേച്ചി ഇങ്ങനെ ശരീരം ഇളക്കല്ലേ, ശ്രദ്ധിക്കണേ'എന്ന് സ്നേഹത്തോടെ ആരാധകര്‍.!

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ റീലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിന്റെ സെറ്റിൽ നിന്നുള്ളതാണ് വീഡിയോ. 

Jismi with a great dance fans are like this vvk

കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ജിസ്മി ഈ വര്‍ഷം കുഞ്ഞുവാവയെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന നടിമാരില്‍ ഒരാളാണ്. വില്ലത്തി വേഷങ്ങളിലൂടെയും മറ്റും സീരിയലുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടി മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഗര്‍ഭിണിയായത് മുതല്‍ നിറവയറിലുള്ള ചിത്രങ്ങള്‍ നടി പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ റീലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിന്റെ സെറ്റിൽ നിന്നുള്ളതാണ് വീഡിയോ. കിടിലൻ ഡാൻസുമായാണ് സഹതാരമായ ശാലു മേനോനും കുട്ടിതാരമായ സാനിയ റാഫിക്കുമൊപ്പം ജിസ്‌മി എത്തുന്നത്. ഫാസ്റ്റ് നമ്പർ ആയതുകൊണ്ട് തന്നെ നല്ല എനർജിയിലാണ് ജിസ്‌മി അടക്കമുള്ളവർ ഡാൻസ് ചെയ്യുന്നത്. ഇപ്പോൾ ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് താരം. വീഡിയോയ്ക്ക് നിരവധി നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. വിമർശിക്കുന്നവരും കുറവല്ല.

ഗര്‍ഭിണി ആയിരിക്കെ ഇങ്ങനെ കുലുങ്ങി ഡാന്‍സ് ചെയ്യുന്നതിനെയാണ് ചിലര്‍ ചോദ്യം ചെയ്തിരിക്കുന്നത്. ചിലര്‍ സ്‌നേഹത്തോടെ ഉപദേശിക്കുമ്പോള്‍ മറ്റു ചിലര്‍ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചിരിക്കുകയാണ്. ഇവര്‍ക്കെല്ലമുള്ള മറുപടി നടി നല്‍കിയിരിക്കുകയാണ്. 

എന്റെ പൊന്ന് ജിസ് മോളെ, വയറ്റില്‍ കിടക്കുന്ന കുഞ്ഞു പേടിക്കുമല്ലോ, ഒന്ന് അടങ്ങി നില്‍ക്ക് പെണ്ണെ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ജീവിച്ചു പോട്ടെ മുത്തേ എന്നാണ് ഇയാള്‍ക്ക് ജിസ്മി മറുപടിയായി കൊടുത്തിരിക്കുന്നത്. ചേച്ചി ഇങ്ങനെ ശരീരം ഇളക്കല്ലേ, ശ്രദ്ധിക്കണേ, നല്ല കുടുംബം, എന്നിങ്ങനെ ജിസ്മിയോട് സ്‌നേഹം പങ്കുവെച്ചുള്ള കമന്റുകളും വീഡിയോയുടെ താഴെ വരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ജിസ്മി രണ്ടാമതും വിവാഹിതയാവുന്നത്. ഭര്‍ത്താവ് മിഥുന്‍ രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് നടി വീണ്ടും വിവാഹിതയായെന്ന കാര്യം പുറംലോകം അറിയുന്നത്. പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്നും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jizmy Jis (@jismyjiz)

കാര്‍ ഉപേക്ഷിച്ച് മെട്രോ പിടിച്ച് സൂപ്പര്‍താരം അക്ഷയ് കുമാര്‍; കാരണം ഇതാണ്

600 കോടിയില്‍ ഒരുങ്ങുന്ന വിസ്മയം; ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു.!

Latest Videos
Follow Us:
Download App:
  • android
  • ios