തമിഴില്‍ നിന്ന് അടുത്ത ഹിറ്റ്? ദീപാവലി വിന്നര്‍ ആവുമോ 'ജിഗര്‍തണ്ടാ ഡബിള്‍ എക്സ്'?

പിരീഡ് ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം

Jigarthanda DoubleX got good reviews on day 1 chances of becoming diwali 2023 box office winner sj suryah nsn

സമീപകാലത്ത് ഏറ്റവുമധികം വിജയശരാശരിയുള്ള സിനിമാ ഇന്‍ഡസ്ട്രി കോളിവുഡ് ആണ്. ലിയോ, മാര്‍ക് ആന്‍റണി, ജയിലര്‍, പോര്‍ തൊഴില്‍, പൊന്നിയിന്‍ സെല്‍വന്‍ 2 എന്നിങ്ങനെ ഈ വര്‍ഷത്തെ വിജയചിത്രങ്ങളുടെ തന്നെ ലിസ്റ്റ് നീണ്ടതാണ്. ഓരോ ഫെസ്റ്റിവല്‍ സീസണിലും എത്തുന്ന ചിത്രങ്ങളില്‍ തമിഴില്‍ നിന്ന് ഒരെണ്ണമെങ്കിലും ജനപ്രീതി നേടാറുണ്ട്. ഇപ്പോഴിതാ ഹിറ്റുകളുടെ ആ ലിസ്റ്റിലേക്ക് എത്തിപ്പെടാനുള്ള സാധ്യത വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ന് തിയറ്ററുകളിലെത്തിയ ഒരു ചിത്രം.

കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിലെത്തിയ ജിഗര്‍തണ്ടാ ഡബിള്‍ എക്സ് എന്ന ചിത്രമാണ് റിലീസ് ദിനത്തില്‍ പ്രേക്ഷകപ്രശംസ നേടുന്നതില്‍ വിജയിച്ചിരിക്കുന്നത്. പിരീഡ് ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം കാര്‍ത്തിക് സുബ്ബരാജിന്‍റെതന്നെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ ജിഗര്‍തണ്ടായുടെ രണ്ടാംഭാഗം ആണ്. പ്രേക്ഷകപ്രീതി നേടിയ ഒരു ചിത്രത്തിന്‍റെ സീക്വല്‍ എന്നതുതന്നെയായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. ജിഗര്‍തണ്ടാ ആരാധകരുടെ പ്രീതി നേടാന്‍ കഴിഞ്ഞത് ചിത്രത്തിന് വലിയ പ്ലസ് ആണ്. 

 

പേട്ടയ്ക്ക് ശേഷം കാര്യമായ ഹിറ്റുകളൊന്നും ഇല്ലാതിരുന്ന കാര്‍ത്തിക് സുബ്ബരാജിന്‍റെ തിരിച്ചുവരവാണ് ചിത്രമെന്നാണ് ആദ്യദിനം ലഭിക്കുന്ന അഭിപ്രായം. കാര്‍ത്തിക്കിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. നന്നായി എഴുതപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങളും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്ന തിരക്കഥയും, മാര്‍ക് ആന്‍റണിക്ക് ശേഷം പ്രകടനം കൊണ്ട്  വീണ്ടും കൈയടി നേടുന്ന എസ് ജെ സൂര്യ, ഗംഭീര വിഷ്വല്‍സ്, ത്രസിപ്പിക്കുന്ന ആക്ഷന്‍ ബ്ലോക്കുകള്‍, സന്തോഷ് നാരായണന്‍റെ മനോഹരമായ സംഗീതം ഇങ്ങനെ പോവുന്നു ചിത്രത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍. ആദ്യദിനം മികച്ച അഭിപ്രായം സ്വന്തമാക്കിയതോടെ ദീപാവലി റിലീസ് ചിത്രങ്ങളില്‍ ജനപ്രീതിയില്‍ മുന്നിലെത്താനുള്ള സാധ്യതയാണ് ട്രേഡ് അനലിസ്റ്റുകള്‍ ചിത്രത്തിന് കല്‍പ്പിക്കുന്നത്. ചിത്രം ആദ്യദിനം എത്ര നേടും എന്നത് ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെയും കൌതുകമാണ്. 

 

1975 കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം. സമീപകാലത്ത് തമിഴിലെ പല ഹിറ്റ് സിനിമകളിലുമുണ്ടായിരുന്ന മലയാളി സാന്നിധ്യം ജിഗര്‍തണ്ടാ ഡബിള്‍ എക്സിലുമുണ്ട്. ഷൈന്‍ ടോം ചാക്കോയും നിമിഷാ സജയനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 

ALSO READ : പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ തെലുങ്ക് താരം മമ്മൂട്ടിക്കൊപ്പം ടര്‍ബോയില്‍! മലയാളത്തില്‍ അരങ്ങേറ്റം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios