'വിവാഹ മോചനം ഒരിക്കലും തെറ്റല്ല', അപർണയും ജീവയും പറയുന്നു

വേര്‍പിരിഞ്ഞുവെന്ന തലക്കട്ടോടെയുള്ള വാര്‍ത്തകളില്‍ പ്രതികരണവുമായി സീരിയല്‍ നടൻ ജീവയും അപര്‍ണയും.

 

Jeeva Aparna about their married life hrk

അവതാരകനായി തുടങ്ങി അഭിനേതാവായി മാറിയ താരമാണ് ജീവ ജോസഫ്. ജീവയെപ്പോലെ തന്നെ ജീവയുടെ ഭാര്യ അപർണയും എല്ലാവർക്കും സുപരിചിതയാണ്. ഏറെനാൾ അവതാരികയായി പ്രവർത്തിച്ച ശേഷമാണ് ക്യാബിൻ ക്രൂവായി അപർണയ്ക്ക് ജോലി ലഭിച്ചത്. സോഷ്യൽ മീഡിയിൽ സജീവമാണ് ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

'ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്നുള്ള വാര്‍ത്തകള്‍ പല യൂട്യൂബ് ചാനലുകളിലും കാണാറുണ്ട്. കൊവിഡ് കാലത്തൊക്കെയായിരുന്നു കൂടുതലും. പക്ഷെ ഇതുവരെ അത് സംഭവിച്ചിട്ടില്ല. അഥവാ അങ്ങിനെ ഒന്ന് സംഭവിയ്ക്കുകയാണെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരെയും അറിയിച്ചിട്ട് മാത്രമേ ചെയ്യൂ. നല്ല അടിപൊളി കാര്‍ഡ് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍ത് കമന്റ് സെക്ഷന്‍ ഓഫാക്കി ഇടും. വേര്‍പിരിഞ്ഞാലും ഞാന്‍ ചിലപ്പോള്‍ വേറെ കല്യാണം കഴിച്ചേക്കാം എന്നാണ് അപര്‍ണ പറയുന്നത്. വളരെ സരസമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് ജീവയും അപര്‍ണയും

വിവാഹ മോചനം ഒരിക്കലും ഒരു തെറ്റായ കാര്യമല്ലെന്നും ജീവയും അപര്‍ണയും പറയുന്നു. ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നില്ല എങ്കില്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലത്. എന്റെ അടുത്ത ബന്ധു വിവാഹം കഴിഞ്ഞ് ആറ് മാസത്തിനകം വേര്‍പിരിഞ്ഞിരുന്നു. അത് തെറ്റാണ് എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. ഒരു മുറിയില്‍ റൂംമേറ്റ്‌സിനെ പോലെ, മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അഭിനയിച്ചു ജീവിയ്ക്കണം എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. അത് രണ്ട് പേരുടെയും ലൈഫ് കളയുന്നതിന് തുല്യമാണ് എന്നും ഇരുവരും പറയുന്നു.

ഞങ്ങളെ സംബന്ധിച്ച്, ഞങ്ങളെ ഇഷ്ടപ്പെടുന്ന കുറച്ച് പേരെങ്കിലും ഉണ്ടാവും. അവര്‍ക്ക് നല്ല രീതിയിലുള്ള ഒരു സന്ദേശം കൊടുക്കാന്‍ കഴിയണം. ഹാപ്പി ലൈഫ് കാണിച്ചുകൊടുക്കണം, മാതൃകയാകണം എന്നൊക്കെയുള്ള ആഗ്രഹം മാത്രമേയുള്ളൂ. ഞങ്ങളുടെ ലൈഫ് ആര്‍ക്കെങ്കിലും പ്രചോദനം ആകുന്നുണ്ട് എങ്കില്‍ സന്തോഷം. അത് മറ്റുള്ളവരെ അസൂയപ്പെടുത്താന്‍ വേണ്ടി ഒന്നുമല്ല എന്നും ജീവയും അപര്‍ണയും പറഞ്ഞു.

Read More: പ്രഭാസിന്റെ 'ആദിപുരുഷി'ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്, റിലീസിനായി കാത്തിരിപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios