ജീത്തു ജോസഫ്- ആസിഫ് അലി കോമ്പോ വീണ്ടും; ഇത്തവണ പുതിയ റോൾ, സിനിമ തുടങ്ങി

പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടുണ്ട്. 

jeethu joseph and asif ali join hands again nrn

കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ജീത്തുവാണ്. രമേഷ് പി പിള്ളയും സുദൻ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിൽ അമല പോളും ഷറഫുദ്ദീനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടുണ്ട്. 

ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകർ ആണ് നിർവഹിക്കുന്നത്. സംഭാഷണം - ആദം അയൂബ്, എഡിറ്റിംഗ് - ദീപു ജോസഫ്, വസ്ത്രാലങ്കാരം - ലിന്റ ജീത്തു, വരികൾ - വിനായക് ശശികുമാർ, ചമയം - റോണക്സ് സേവ്യർ, ആക്ഷൻ - രാംകുമാർ പെരിയസാമി.

കഴിഞ്ഞ വർഷം നവംബറിലാണ് ജീത്തു സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം കൂമൻ റിലീസ് ചെയ്തത്. കെ ആര്‍ കൃഷ്‍ണകുമാറിന്റേത് ആണ് തിരക്കഥ.  പൊലീസ് കോൺസ്റ്റബിൾ 'ഗിരിശങ്കർ' ആയാണ് ആസിഫ് അലി വേഷമിട്ടത്. . പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. 

ടോപ് ​ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ; സ്വപ്ന സാക്ഷാത്കാരമെന്ന് നടൻ

ആൽവിൻ ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നായിരുന്നു ഈ ചിത്രം നിർമ്മിച്ചത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മിച്ചത്. വിശാലമായ ക്യാൻവാസിൽ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തിയും വലിയ മുതൽ മുടക്കോടെയുമാണ് ഈ ചിത്രത്തിന്റെ അവതരണം. കൊല്ലങ്കോട്,ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിതം മാജിക് ഫ്രെയിം റിലീസ് ആണ് പ്രദർശനത്തിനെത്തിക്കുന്നത്. അനൂപ് മേനോൻ, ബാബുരാജ്, രൺജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി,  പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്‍ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്‍പരം  നന്ദു ലാൽ, പൗളി വത്സൻ, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, ജയൻ ചേർത്തല, ദീപക് പറമ്പോൾ, റിയാസ് നർമ്മ കലാ ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios