Jayasurya : പ്രിയതമയ്‍ക്ക് ജന്മദിന ആശംസകളുമായി ഫോട്ടോ പങ്കുവെച്ച് ജയസൂര്യ

ജയസൂര്യയുടെ ഭാര്യ സരിതയുടെ ജന്മദിനമാണ് ഇന്ന് (Jayasurya).

Jayasurya wises happy birthday to his wife Saritha

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ ജയസൂര്യയുടെ കുടുംബവും പ്രേക്ഷകര്‍ പരിചിതമാണ്. ജയസൂര്യയുടെ ഭാര്യ സരിതയുടെ ജന്മദിനമാണ് ഇന്ന്. സരിതയ്‍ക്ക് ജൻമദിന ആശംസകളുമായി ജയസൂര്യ എത്തി. സരിതയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ജയസൂര്യ ആശംസകള്‍ നേര്‍ന്നിരിക്കുന്നത് (Jayasurya).

എന്റെ പ്രിയതമയ്‍ക്ക് ജന്മദിന ആശംസകള്‍ എന്നാണ് ജയസൂര്യ കുറിച്ചിരിക്കുന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം 2004 ജനുവരി 25ന് വിവാഹിതരായ ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്.  ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം  ജോണ്‍ ലൂതറാണ്. മെയ് 27ന് ആണ് ചിത്രം റിലീസ് ചെയ്യുകയെന്ന് അടുത്തിടെ ജയസൂര്യ അറിയിച്ചിരുന്നു.

അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ് പി മാത്യു നിര്‍മ്മിക്കുന്നു. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍.

'ജോണ്‍ ലൂതര്‍' ചിത്രം തിയറ്ററുകളില്‍ തന്നെയാണ് എത്തുക.  അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ചിത്രത്തിന്‍റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്.  ജയസൂര്യക്ക് പുറമേ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്. കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍. ആക്ഷന്‍ ഫീനിക്സ് പ്രഭു. സംഗീതം ഷാന്‍ റഹ്‍മാൻ. വിഷ്‍ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് കൈകാര്യം ചെയ്യുന്നത്.

Read More : 'സിബിഐ 5'  എങ്ങനെയുണ്ട്? ചിത്രം കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍

'സേതുരാമയ്യരാ'യി മമ്മൂട്ടി ഇതാ അഞ്ചാമതും എത്തിയിരിക്കുകയാണ്. കെ മധുവിന്റെ സംവിധാനത്തില്‍ 'സിബിഐ 5: ദ ബ്രെയിൻ' എന്ന ചിത്രമാണ് ഇന്ന് പ്രദര്‍ശനം തുടങ്ങിയിരിക്കുന്നത്. കേരളമെങ്ങും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ 5: ദ ബ്രെയിൻ'  ചിത്രത്തിന് മോശമല്ലാത്ത അഭിപ്രായമാണ് ലഭിക്കുന്നതും.

ഒന്നാന്തരം ത്രില്ലര്‍ എന്ന അഭിപ്രായങ്ങള്‍ എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ചില പ്രതികരണങ്ങള്‍. ക്ലൈമാക്സ് ഞെട്ടിച്ചു എന്നും ഒരു കൂട്ടര്‍ പറയുന്നു.  'സേതുരാമയ്യരാ'യി മമ്മൂട്ടി ഗംഭീരമായി എന്ന് ചിത്രം കണ്ടവര്‍ പറയുന്നു. ജഗതിയെ ബുദ്ധിപൂര്‍വമായി ചിത്രത്തില്‍ ഉപയോഗിച്ചുവെന്നുമാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍. സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് ചിത്രത്തിന് മൊത്തത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, സായ്‍കുമാര്‍ തുടങ്ങിയവര്‍ പുതിയ ചിത്രത്തിലുമുണ്ട്..  'സിബിഐ'യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. 'സിബിഐ' സിരീസിലെ മറ്റ് സിനിമകള്‍ക്ക് പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.

സിബിഐ' സീരിസിലെ ആദ്യ ചിത്രം 'ഒരു സിബിഐ ഡയറികുറിപ്പ്' ആയിരുന്നു. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തെത്തി. മലയാളത്തില്‍ ഇങ്ങനെ ഒരു സീക്വല്‍ (അഞ്ച് ഭാഗങ്ങള്‍) ഇതാദ്യമാണ്.  എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയായിരുന്നു എല്ലാ 'സിബിഐ' ചിത്രങ്ങളും സംവിധാനം ചെയ്‍തത്.

Latest Videos
Follow Us:
Download App:
  • android
  • ios