'പുണ്യാളനാ'യി ചാക്കോച്ചൻ, 'എന്താടാ സജി' ട്രെയിലര്‍ പുറത്ത്

ജയസൂര്യ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റ ട്രെയിലര്‍ പുറത്ത്.

Jayasurya starrer film Enthada Sajis trailer out hrk

ജയസൂര്യ നായകനാകുന്ന ചിത്രമാണ് 'എന്താടാ സജി' എട്ടിന് പ്രദര്‍ശനത്തിനെത്തും. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. 'എന്താടാ സജി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍

വില്യം ഫ്രാൻസിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. 'എന്താടാ സജി'യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദര്‍ ആണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു.

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്‍ക്ക് ശേഷം ഒന്നിക്കുന്ന 'എന്താടാ സജി' എന്ന ചിത്രം നിർമ്മിക്കുന്നത്. സഹ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ.

 'എന്താടാ സജി'യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ് ആണ്. ജയസൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആർട് ഡയറക്ടർ ഷിജി പട്ടണം ആണ്. മേക്കപ്പ് റോണക്‌സ് സേവ്യർ ആണ്. ഒരു ഫാമിലി കോമഡി എന്റർടെയ്‍നറായ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, പ്രവീണ്‍ വിജയ്, അഡ്‍മിനിസ്‌ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, ഗാനരചന അര്‍ഷാദ് റഹീം, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, സ്റ്റിൽ പ്രേം ലാൽ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്‍സ്ക്യുറ, പിആർഒ മഞ്ജു ഗോപിനാഥ് എന്നിവരുമാണ് 'എന്താടാ സജി' എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.

Read More: പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡില്‍, 'ഹെഡ് ഓഫ് സ്റ്റേറ്റ്' പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios