ലൈവ് ഡാൻസുമായി ജയം രവിയും- വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു

ജയം രവിയുടെ ലൈവ് ഡാൻസിന്റെ വീഡിയോ ഹിറ്റ്.

Jayam Ravis live dance video gets attention hrk

തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ജയം രവി. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. കാതലിക്കാ നേരമില്ലൈ എന്ന ഒരു ചിത്രമാണ് ഇനി ജയം രവിയുടേതായി റിലീസാകാനുള്ളത്. കാതലിക്കാ നേരമില്ലൈ എന്ന ഒരു ചിത്രമാണ് ഇനി ജയം രവിയുടേതായി റിലീസാകാനുള്ളത്. കാതലിക്കാ നേരമില്ലൈയുടെ ഗാനത്തിന് ലൈവായി താരം ഡാൻസ് ചെയ്യുന്നതിന്റെ മനോഹരമായ ഒരു വീഡിയോയാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

സംവിധാനം കിരുത്തിഗ ഉദനിധിയാണ് നിര്‍വഹിക്കുന്ന ചിത്രം 14നാണ് റിലീസ്. നിത്യാ മേനോന്റെ പേരാണ് ആദ്യം ചിത്രത്തില്‍ ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു ജയം രവി. നിത്യ മേനന്റെയും തന്റെയും കഥാപാത്രത്തിന് ചിത്രത്തില്‍ തുല്യ പ്രധാന്യമാണ് എന്ന് അഭിമുഖത്തില്‍ പറയുന്നു ജയം രവി. നിത്യാ മേനോന്റെ പേര് ചിത്രത്തില്‍ ആദ്യം ഉപയോഗിച്ചതിന് അതിനാലാണെന്നും വ്യക്തമാക്കിയിരുന്നു നടൻ.

ജയം രവി നായകനായ ചിതമായി ഒടുവില്‍ എത്തിയത് ബ്രദറായിരുന്നു. ജയം രവി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ബ്രദര്‍. ബ്രദറിന്റെ പ്രധാന പ്രമേയം സഹോദരി- സഹോദര ബന്ധമാണെന്ന് ജയം രവി വെളിപ്പെടുത്തിയിരുന്നു. സഹോദരിയായി ഭൂമികയാണ് ബ്രദറില്‍ ഉണ്ടാകുക. സഹോദരിയായ റോജയോടുള്ള ബന്ധമാണ് ചിത്രത്തില്‍ തനിക്ക് ഭൂമികയോട് അനുഭവപ്പെട്ടത്. തന്റെ കാഴ്‍ചപ്പാടില്‍ ഒരു മാറ്റം വരുത്തുന്ന സഹോദരിയാണ് ഭൂമികയുടേത്. നിയമ വിദ്യാര്‍ഥിയായിട്ടാണ് ബ്രദറില്‍ നായകനായ താൻ വേഷമിടുന്നത് എന്നും ജയം രവി പറയുകയും ചെയ്‍തിരുന്നു. ചിത്രം വലിയ ഒരു വിജയമായില്ല.

സംവിധായകൻ എം രാജേഷ് കോമഡി സിനിമകള്‍ക്ക് പേരെടുത്തയാളാണെന്ന് ജയം രവി ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേതെന്നും ജയം രവി വ്യക്തമാക്കിയിരുന്നുന്നു. ബ്രദറിലും അങ്ങനെയാണ്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്‍തിട്ടെന്നും മനോഹരമായ ഡാൻസ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും ജയം രവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതൊന്നും ചിത്രത്തിനെ രക്ഷിച്ചില്ല. പ്രിയങ്ക മോഹൻ നായികയായി വന്ന ചിത്രം പരാജയപ്പെടുകയായിരുന്നു. ജയം രവി നായകനായി വന്ന ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജുമാണ്.

Read More: അപകീര്‍ത്തിപരമായ കമന്റ്: പരാതിയുമായി ചലച്ചിത്ര താരം മാല പാര്‍വതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios