തനി ഒരുവന്‍ 2 വരുന്നു: ഫോര്‍ത്ത് വാള്‍ ബ്രേക്കിംഗ് ആശയത്തില്‍ ഗംഭീര പ്രമോ വീഡിയോ.!
ജയം രവിയും നയൻതാരയും ഐപിഎസ് മിത്രൻ, ഫോറൻസിക് സ്പെഷ്യലിസ്റ്റ് മഹിമ എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുക എന്നാണ് പ്രമോ വീഡിയോ നല്‍കുന്ന സൂചന.
ചെന്നൈ: 2015 ല്‍ ഇറങ്ങിയ തനി ഒരുവന്‍ ചിത്രം ആ വര്‍ഷത്തെ തമിഴിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. മോഹന്‍ രാജ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അരവിന്ദ് സ്വാമി അഭിനയിച്ച സിദ്ധാര്‍ത്ഥ് അഭിമന്യു എന്ന വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തനി ഒരുവന്‍ 2 പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.
തനി ഒരുവന്‍റെ എട്ടാം റിലീസിംഗ് വാർഷികത്തോടനുബന്ധിച്ചാണ് രണ്ടാം ഭാഗമായ തനി ഒരുവൻ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒരു പ്രമോ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. എജിഎസ് എന്റർടൈൻമെന്റാണ് മോഹൻ രാജ സംവിധാനം ചെയ്യുന്ന ഈ രണ്ടാം ഭാഗവും നിർമ്മിക്കുന്നത്.
ജയം രവിയും നയൻതാരയും ഐപിഎസ് മിത്രൻ, ഫോറൻസിക് സ്പെഷ്യലിസ്റ്റ് മഹിമ എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുക എന്നാണ് പ്രമോ വീഡിയോ നല്‍കുന്ന സൂചന. ആദ്യഭാഗത്ത് ഹിപ്ഹോപ് തമിഴനാണ് സംഗീതം എങ്കില്‍ ഈ ഭാഗത്ത് സാം സിഎസ് സംഗീതം നിര്‍വഹിക്കുന്നു. നീരവ് ഷായാണ് ഡിഒപിയും നിര്‍വഹിക്കും. അതേ സമയം തനി ഒരുവൻ 2ന്റെ പ്രൊമോ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകൻ എഎൽ വിജയിയാണ്.
3 മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോ വീഡിയോയിൽ സ്രഷ്ടാവിനും കഥാപാത്രത്തിനും ഇടയിലുള്ള ഫോര്‍ത്ത് വാള്‍ ബ്രേക്കിംഗ് കണ്‍സപ്റ്റിലാണ് അവതരിപ്പിക്കുന്നത്. മോഹൻ രാജയും നായകൻ മിത്രനെ അവതരിപ്പിക്കുന്ന ജയം രവിയും പ്രമോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
2024ല്‍ ആയിരിക്കും തനി ഒരുവന്‍ 2 ഷൂട്ടിംഗ് ആരംഭിക്കുക.ചിത്രത്തിലെ മറ്റ് താരങ്ങളെ പിന്നീട് പ്രഖ്യാപിക്കും. ആദ്യഭാഗത്തിലെ പോലെ ശക്തനായ വില്ലനായിരിക്കും രണ്ടാം ഭാഗത്തും എന്നാണ് സംസാരം. പലരുടെയും പേരുകള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
'എന്ത് തെളിവാണ് ഉള്ളത്': സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി
ഗദര്‍ 2 വിനെതിരായ വിമര്‍ശനം: സിനിമ വളരെ സീരിയസായൊന്നും കാണേണ്ടെന്ന് സണ്ണി ഡിയോള്‍