സിനിമാ മോഹിയുടെ കഥയുമായി 'ജവാന്‍ വില്ലാസ്'; ടൈറ്റില്‍ ലോഞ്ച് ഒറ്റപ്പാലത്ത്

അരുൺ എസ് ഭാസ്ക്കർ സംവിധാനം

jawan villas snehamulla bharyayude dushtanaya bharthavu movie

ഒഎഫ്എ (ഒറ്റപ്പാലം ഫിലിം അക്കാദമി) ക്രിയേഷൻസിൻ്റെ ബാനറിൽ എൻ ആർ ഐ ഫിലിം വർക്കേഴ്സ് അസോസിയേറ്റ്സ് 
അവതരിപ്പിക്കുന്ന പ്രഥമ സംരംഭമാണ് ജവാൻ വില്ലാസ്: സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ് എന്ന ചിത്രം. സിനിമയുടെ ടൈറ്റിൽ ലോഞ്ച് ഒറ്റപ്പാലത്ത് നടന്നു. ചലച്ചിത പ്രവർത്തകർ, സാമൂഹ്യ, സാഹിത്യ പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സുകുമാരി നരേന്ദ്രമേനോൻ, ഫാത്തിമ്മ ഹസ്സൻ എന്നിവർ ചേർന്നാണ് ടൈറ്റില്‍ ലോഞ്ച് നിർവ്വഹിച്ചത്. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ അഴകപ്പൻ എൻ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 

ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയുടെ പിതാവ് ദേവസ്സി പി കെ അധ്യക്ഷനായി. കെ രാമദാസ് മാസ്റ്റർ,
രാജേഷ് അടയ്ക്കാ പുത്തൂർ, ജിബിയ, സക്കായി ശശി കുള്ളപ്പുള്ളി, സ്വീറ്റ് ചില്ലീസ് രാജേഷ്, മുജീബ് ഒറ്റപ്പാലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സംവിധായകരായ സുരേഷ് കുറ്റ്യാടി, സുരേഷ് കണ്ണൻ എന്നിവരും ചടങ്ങിൽ പങ്കുകൊണ്ടു. 2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ ഒറ്റപ്പാലവും തിരുവനന്തപുരവുമാണ്.
 
സിനിമയെന്ന മായാപ്രപഞ്ചത്തിൽ എത്തിപ്പെടണമെന്ന് ആഗ്രഹിച്ചു നടക്കുന്ന സാധാരണക്കാരനായ ഒരു യുവാവിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പലവ്യഞ്ജന കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഓര്‍ഡർ സ്വീകരിച്ച് സാധനങ്ങൾ എത്തിച്ചു നൽകുന്ന ഒരു കമ്പനിയുടെ ഏരിയ മാനേജറാണ് സത്യനാഥ മേനോൻ. അദ്ദേഹത്തിന് ഭാര്യയായ ജാനകി ടീച്ചറും നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകളുമുണ്ട്.  അദ്ദേഹം കഥാകൃത്തായും സംവിധായകനായും നായകനായും സിനിമയുടെ സർവ്വ മേഖലയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ആളാണ്. തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.

അരുൺ എസ് ഭാസ്ക്കർ  ഈ ചിത്രം സംവിധാനം ചെയ്യുന്നു. മലയാളത്തിലെയും തമിഴിലെയും പ്രശസ്തരായ നടീനടൻമാർക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു. നാല് നായകൻമാരിൽ പ്രധാന നായകനായി വരുന്നതും രചന നിർവ്വഹിക്കുന്നതും ജാഫർജിയാണ്. ഐശ്വര്യ ജാനകിയാണ് നായിക. മോഹൻ സിത്താര, ജയേഷ് സ്റ്റീഫൻ, എൻ ശ്രീനാഥ് എന്നിവർ സംഗീതം പകർന്ന മൂന്ന് ഗാനങ്ങളുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പരേതനായ യൂസഫലി കേച്ചേരിയും ജാഫർജിയും പുന്നടിയിൽ രവികുമാറുമാണ്. ഛായാഗ്രഹണം ജി കെ നന്ദകുമാർ, 
എഡിറ്റിംഗ്  ബിജിത ഗോപാൽ, പ്രൊഡക്ഷൻ ഡിസൈനർ മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുജിത്ത് അയിനിക്കൽ, കോസ്റ്റ്യൂമർ   സുനിൽ റഹ്മാൻ, മേക്കപ്പ് മനോജ് അങ്കമാലി, ആർട്ട് വിഷ്ണു നെല്ലായ, പ്രൊഡക്ഷൻ ഫിനാൻസ് മാനേജർ രാജേഷ് അടയ്ക്കാ പുത്തൂർ,  പോസ്റ്റർ ഡിസൈൻ -അഫ്നാസ്, ബാബു വാക (ഒ.എഫ്.എ), പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : വാണി വിശ്വനാഥിന്‍റെ തിരിച്ചുവരവ്; ശ്രദ്ധ നേടി 'ഒരു അന്വേഷണത്തിന്‍റെ തുടക്കം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios