ജവാന്‍ ട്രെയിലര്‍ ബുർജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കും; ചുവപ്പ് വേഷത്തില്‍ വരാന്‍ ഷാരൂഖിന്‍റെ അഭ്യര്‍ത്ഥന
അതേസമയം ജവാനിലെ പുതിയ ട്രാക്ക് നോര്‍ രാമയ്യ വസ്തവയ്യ ഇന്ന് റിലീസ് ചെയ്യും. ചലേയ, സിന്ദാ ബന്ദ എന്നീ ട്രാക്കുകളും ജവാൻ പ്രിവ്യൂവും നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്.
ചെന്നൈ: ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം 'ജവാൻ' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അറ്റ്‍ലിയാണ് 'ജവാൻ' സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, നയന്‍താര അടക്കം വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. ദീപിക പാദുകോണ്‍ ചിത്രത്തില്‍ ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. തമിഴ് സൂപ്പര്‍താരം ദളപതി വിജയ് ചിത്രത്തില്‍ ക്യാമിയോ ചെയ്യും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതിനാല്‍ തന്നെ വലിയ ഹൈപ്പിലാണ് ഷാരൂഖ് ചിത്രം എത്തുന്നത്.
ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് പുതിയ അപ്ഡേറ്റാണ് പുറത്തുവരുന്നത്. ജവാന്‍റെ ട്രെയിലറിന് വേണ്ടിയാണ് ഇപ്പോഴത്തെ കാത്തിരിപ്പ്. അതിന് ഉത്തരമായി തന്‍റെ ഇന്‍സ്റ്റഗ്രാം വഴി ഷാരൂഖ് തന്നെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.ഞാൻ നിങ്ങളോടൊപ്പം ജവാൻ ആഘോഷിക്കും. ആഗസ്റ്റ് 31 ന് ഞാൻ ബുർജ് ഖലീഫയില്‍ വരും. പരിപാടിയിൽ വരുന്നവര്‍ ചുവപ്പ് വേഷം ധരിക്കണം - എന്നാണ് ഷാരൂഖ് ഇന്‍സ്റ്റയിലെ പോസ്റ്റില്‍ പറയുന്നത്. ട്രെയിലര്‍ ബുർജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കും എന്നാണ് വിവരം.
അതേസമയം ജവാനിലെ പുതിയ ട്രാക്ക് നോര്‍ രാമയ്യ വസ്തവയ്യ ഇന്ന് റിലീസ് ചെയ്യും. ചലേയ, സിന്ദാ ബന്ദ എന്നീ ട്രാക്കുകളും ജവാൻ പ്രിവ്യൂവും നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. ഈ ഗാനത്തിന്‍റെ കൊറിയോഗ്രാഫര്‍ വൈഭവി മെര്‍ച്ചന്‍റിന് നന്ദി പറഞ്ഞ് പാട്ടിന്‍റെ ഒരു ടീസര്‍ ഷാരൂഖ് അടുത്തിടെ പങ്കുവച്ചിരുന്നു.
അതേ സമയം . ചെന്നൈയില്‍ ആയിരിക്കും ജവാന്‍റെ ഓഡിയോ ലോഞ്ച് നടക്കുക എന്നാണ് വിവരം. ഓഗസ്റ്റ് 30നായിരിക്കും ചടങ്ങ്. ഷാരൂഖ് ഖന്‍, നയന്‍താര, അനിരുദ്ധ് അടക്കം എല്ലാവരും ചടങ്ങിന് എത്തിയേക്കും. തമിഴിലെ മുന്‍നിര താരങ്ങളെയും ചടങ്ങിന് പ്രതീക്ഷിക്കുന്നുണ്ട് എന്നാണ് വിവരം.
ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഈ കാര്യം സ്ഥിരീകരിക്കുന്നത്. ഷാരൂഖിന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയ്മെന്‍റാണ് ജവാന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ പ്രിവ്യൂ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇറങ്ങിയ രണ്ട് ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.
സെപ്തംബര്‍ ഏഴിനാണ് ചിത്രം ആഗോള വ്യാപകമായി തീയറ്ററുകളില്‍ എത്തുന്നത്. ഏതാണ്ട് 300 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. ഷാരൂഖിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ പഠാന്‍റെ ബജറ്റ് 250 കോടിയാണ്. ഇത്തരത്തില്‍ നോക്കിയാല്‍ ഷാരൂഖിന്‍റെ കരിയറിലെ ഏറ്റവും പണം എറിയുന്ന ചിത്രമാണ് ജവാന്‍ എന്ന് പറയാം.
'ജവാൻ' വരുന്നു; ഓഗസ്റ്റ് 30ന് വന്‍ സംഭവം; പുതിയ അപ്ഡേറ്റ് ഇങ്ങനെ.!