ജവാനിലെ രംഗം ചോര്‍ന്നു; 'മാസ് ചിത്രങ്ങളുടെ ബാപ്പ്' എന്ന് ആരാധകര്‍ വന്‍ ആവേശത്തില്‍

നീല പാന്റ്‌സും നീല ഷർട്ടും ധരിച്ച്, വെള്ളി ബെൽറ്റ് പോലെയുള്ള ഒരു സാധനം കൊണ്ടാണ് വില്ലന്മാരെ ഷാരൂഖ്  നേരിടുന്നതാണ് ലീക്കായ സീനില്‍ ഉള്ളത്.

Jawan scene allegedly leaked online Shah Rukh Khan fans are already calling it baap level ki movie vvk

മുംബൈ: പഠാന്‍ സിനിമയുടെ വന്‍ വിജയത്തിന് ശേഷം ഷാരൂഖ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. ഇതിലെ ഒരു രംഗം ഇപ്പോള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. ചിത്രത്തിലെ ചോര്‍ന്ന രംഗം ആരാധകരെ കോരിത്തരിപ്പിക്കുന്ന രീതിയിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ജവാന്‍റെ നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് നീക്കം ചെയ്യുകയാണ് പകർപ്പവകാശം ലംഘിച്ചതിനാണ്  സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇത് നീക്കം ചെയ്യുന്നത്.  ആക്ഷൻ ഹീറോ റോളില്‍ എത്തുന്ന ഷാരൂഖ് ഖാന്‍ വില്ലന്മാരെ അടിക്കുന്നതാണ് ഈ വീഡിയോയില്‍ കാണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

നീല പാന്റ്‌സും നീല ഷർട്ടും ധരിച്ച്, വെള്ളി ബെൽറ്റ് പോലെയുള്ള ഒരു സാധനം കൊണ്ടാണ് വില്ലന്മാരെ ഷാരൂഖ്  നേരിടുന്നതാണ് ലീക്കായ സീനില്‍ ഉള്ളത്. സ്ലോ മോഷനിലുള്ള ഈ ഷോട്ട് ഷാരൂറ്  ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. എവിടെ നിന്നാണ് ഇത് പ്രചരിച്ചത് എന്ന് വ്യക്തമല്ല. അതേ സമയം ജവാന്‍ ഷൂട്ടിംഗ് മുംബൈയില്‍ അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. 

'മാസ് ചിത്രങ്ങളുടെ ബാപ്പ്' എന്നാണ് ചില ആരാധകര്‍ ഈ സീന്‍ കണ്ടതോടെ വിശദീകരിച്ചത്. ചിലര്‍ ഈ ചിത്രത്തിനായി കാത്തിരിക്കാന്‍ പറ്റില്ലെന്ന് പറയുന്നു. പഠാന്‍ വെറും ടീസറാണെന്നും. എല്ലാ റെക്കോഡും തകര്‍ക്കുന്ന യഥാര്‍ത്ഥ ആക്ഷന്‍ ഇനിയാണ് സംഭവിക്കുക എന്നും ചില ആരാധകര്‍ പ്രതികരിക്കുന്നു. എന്തായലും അതിവേഗത്തില്‍ നീക്കം ചെയ്യപ്പെടുന്ന ലീക്ക് വീഡിയോ കണ്ട ഷാരൂഖ് ആരാധകര്‍ എല്ലാം വളരെ ആവേശത്തിലാണ് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. 

അതേ സമയം ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ട് ആണ്. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. തമിഴില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.  'ജവാന്റെ' ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 

ഷാരൂഖിന്‍റെ ജവാനില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടും 'നോ' പറഞ്ഞ് അല്ലു അർജുൻ ; കാരണം ശ്രദ്ധേയം.!

തളര്‍ച്ചയറിയാതെ 'പഠാൻ', തിയറ്ററില്‍ ഷാരൂഖ് ഖാന്റെ വിളയാട്ടം തുടരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios