'ജവാനിലെ നായികയായി നയന്‍താര എത്തിയത് ഇങ്ങനെ; ഇതൊരു ബുദ്ധിപരമായ തീരുമാനം'
"സൂപ്പര്‍ നായിക, സ്വന്തം നിലയില്‍ ചിത്രങ്ങള്‍ ഇറക്കാന്‍ കഴിവുള്ളയാളാണ് നയന്‍സ്. എന്നാല്‍ ഭാഷകളുടെ അതിര്‍വരമ്പ് നോക്കാതെ സൂപ്പര്‍താര ചിത്രങ്ങളില്‍ അടക്കം ചെറിയ വേഷങ്ങള്‍ അവര്‍ ചെയ്യും".
ചെന്നൈ: തെന്നിന്ത്യയില്‍ സമിശ്രമായ അഭിപ്രായം സൃഷ്ടിച്ചെങ്കിലും ഉത്തരേന്ത്യന്‍ ഓവര്‍സീസ് വിപണിയുടെ കരുത്തില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ഷാരൂഖിന്‍റെ ജവാന്‍. തമിഴില്‍ ഹിറ്റുകള്‍ തീര്‍ത്ത സംവിധായകന്‍ അറ്റ്ലിയുടെ ആദ്യത്തെ ഹിന്ദി ചിത്രം രണ്ട് ദിവസം കൊണ്ടാണ് 200 കോടി ക്ലബില്‍ എത്തിയത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്മെന്‍റ്സ് നിര്‍മ്മിച്ച ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തിയത്.
ഇപ്പോള്‍ ചിത്രത്തില്‍ നായികയായി നയന്‍താര എത്തിയത് തന്നെ അവരുടെ ബുദ്ധിപരമായ തീരുമാനമാണ് എന്നാണ് തമിഴിലെ പ്രമുഖ സിനിമ ജേര്‍ണലിസ്റ്റ് ചെയ്യാറു ബാലു പറയുന്നത്. എന്നും പ്രതിസന്ധിയിലാകുന്ന അല്ലെങ്കില്‍ കരിയറില്‍ ബുദ്ധിമുട്ട് നേരിടുന്ന സംവിധായകര്‍ക്ക് തുണയാകുന്നയാളാണ് നയന്‍താര. അതിനാല്‍ തന്നെ നയന്‍സിന്‍റെ ഒരോ തീരുമാനവും തീരുമാനിച്ചായിരിക്കും എന്നാണ് ചെയ്യാറു ബാലു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
സൂപ്പര്‍ നായിക, സ്വന്തം നിലയില്‍ ചിത്രങ്ങള്‍ ഇറക്കാന്‍ കഴിവുള്ളയാളാണ് നയന്‍സ്. എന്നാല്‍ ഭാഷകളുടെ അതിര്‍വരമ്പ് നോക്കാതെ സൂപ്പര്‍താര ചിത്രങ്ങളില്‍ അടക്കം ചെറിയ വേഷങ്ങള്‍ അവര്‍ ചെയ്യും. അതിന് പിന്നില്‍ രംഗത്ത് നിറ സാന്നിധ്യമാണ് എന്ന് അറിയിക്കാന്‍ കൂടിയാണ്. അതേ സമയം തനിക്ക് ഇഷ്ടപ്പെട്ട കഥകളും ചെയ്യും.
കത്തി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നയന്‍സ് പണ്ട് എടുത്ത നിലപാട് ചെയ്യാറു ബാലു പങ്കുവച്ചു. 2014ലാണ് വിജയ് നായകനായി കത്തി എന്ന ചിത്രം വരുന്നത്. അതിന് പിന്നാലെ അതിന്‍റെ കഥ ഗോപി നൈനാര്‍ എന്നയാളുടെതാണ് എന്ന വിവാദം ഉയര്‍ന്നു. അത് ശരിയായിരുന്നു. പിന്നാലെ നയന്‍സ് അയാളെ വിളിച്ച് ഒപ്പം ഒരു ചിത്രം ചെയ്യണം എന്ന് പറയുകയായിരുന്നു. അത് നിര്‍മ്മിക്കാനും സഹായിക്കാം എന്നാണ് നയന്‍സ് പറഞ്ഞത്.
പിന്നീട് 2017ലാണ് അരം എന്ന ചിത്രം നടക്കുന്നത്. നയന്‍താരയെ വച്ച് ചെയ്ത ഗോപി നൈനാറുടെ ഈ ചിത്രം മികച്ച വിജയം നേടി. ഇത് പോലെ തന്നെ നയന്‍താര ആദ്യകാലത്ത് അറ്റ്ലിക്കും പിന്തുണ നല്‍കിയിട്ടുണ്ട്. രണ്ട് തുല്യ പ്രധാന്യമുള്ള നായികമാര്‍ ഉണ്ടെന്ന പറഞ്ഞ് പല മുന്‍നിര നായികമാരും ഒഴിവാക്കിയ രാജ റാണിയിലെ നായിക വേഷം നയന്‍താര ഏറ്റെടുക്കുകയായിരുന്നു. അതിന്‍റെ നന്ദിയും സൌഹൃദവും അറ്റ്ലി എന്നും നയന്‍താരയുമായി സൂക്ഷിച്ചിരുന്നു.
ജവാനില്‍ കാസ്റ്റിംഗില്‍ പൂര്‍ണ്ണമായ സ്വന്തന്ത്ര്യം ലഭിച്ച അറ്റ്ലിക്ക് നായിക സ്ഥാനത്തേക്ക് നയന്‍താരയെ അല്ലാതെ മറ്റൊരാളെ ആലോചിക്കേണ്ട കാര്യം ഇല്ലായിരുന്നു. സാധാരണയായി കുറേക്കാലം ഗ്ലാമറസായ നായിക വേഷങ്ങള്‍ എടുക്കാത്ത നയന്‍സ് ഈ ചിത്രത്തില്‍ കുറച്ച് ഗ്ലാമറസായാണ് എത്തിയത്. അത് തന്നെ അവരുടെ ബുദ്ധിപരമായ തീരുമാനമാണ്. പുതിയ ഒരു രംഗത്തേക്ക് കടക്കുമ്പോള്‍ മികച്ച എന്‍ട്രിയാണ് താരം പ്രതീക്ഷിക്കുന്നത് - ചെയ്യാറു ബാലു വീഡിയോയില്‍ പറയുന്നു.
'ആവേശ'ത്തില്‍ 'രോമാഞ്ചം' ഉണ്ടോ?: വന്‍ സൂചന പുറത്തുവന്നു.!
സണ്ണിവെയ്നും ലുക്മാനും തമ്മിലടി വീഡിയോ വൈറലായി: സിനിമ പ്രമോഷനോ, ശരിക്കും അടിയോ.!