ഇന്ത്യന്‍ ബോക്സോഫീസിനെ കിടുക്കി ജവാന്‍: റിലീസായി രണ്ടാഴ്ച കഴിയും മുന്‍പേ വന്‍ നേട്ടം, വീണത് കെജിഎഫ് 2

സെപ്റ്റംബർ 7നാണ ജവാന്‍ റിലീസായത്. ആദ്യദിനം തന്നെ ഇന്ത്യയിൽ  75 കോടി നേടിയ ജവാൻ, ആദ്യ ഞായറാഴ്ച്ച  80 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. 

Jawan box office collection day 13 Shah Rukh Khan film crosses 500 crore in India beats KGF 2 vvk

മുംബൈ: റിലീസായി രണ്ടാഴ്ച തികയും മുന്‍പേ ഇന്ത്യന്‍ ബോക്സോഫീസില്‍ 500 കോടി കളക്ഷന്‍ നേടി ഷാരൂഖ് ഖാന്‍റെ ജവാന്‍. സിനിമ ചൊവ്വാഴ്ച 14 കോടിയാണ് കളക്ഷന്‍ നേടിയത് എന്നാണ് സാക്നിൽക്ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഇറങ്ങി 13 ദിവസത്തിനുള്ളില്‍ 507.88 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും ജവാന്‍ നേടിയത്. 

സെപ്റ്റംബർ 7നാണ ജവാന്‍ റിലീസായത്. ആദ്യദിനം തന്നെ ഇന്ത്യയിൽ  75 കോടി നേടിയ ജവാൻ, ആദ്യ ഞായറാഴ്ച്ച  80 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. ആദ്യ ആഴ്‌ചയിൽ ആഭ്യന്തര ബോക്സോഫീസില്‍ 389 കോടി നേടിയ ചിത്രം രണ്ടാം ആഴ്‌ച പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ 500 കോടി കടന്നിരിക്കുകയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.

പഠാന്‍, ബാഹുബലി: ദി കൺക്ലൂഷൻ, ഗദർ 2 എന്നിവയ്ക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ഹിന്ദി ചിത്രമാണ് ഇപ്പോള്‍ ജവാൻ. അതിനിടെ ജവാന്‍ കെജിഎഫ് ചാപ്റ്റർ 2 ന്റെ ഹിന്ദി കളക്ഷനെ മറികടന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ, ജവാൻ 883 കോടി ഗ്രോസ് കളക്ഷൻ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി അറിയിക്കുന്നത്. 

പഠാന്‍ എടുത്തതിനേക്കാള്‍ ചുരുങ്ങിയ സമയം കൊണ്ട് ജവാന്‍ 1000 കോടിയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കെജിഎഫ് 2, ആര്‍ആര്‍ആര്‍ എന്നിവയെ മറികടക്കാനാവുമോ എന്ന സംശയം അവശേഷിക്കുന്നു. റിലീസിന്‍റെ രണ്ടാം വാരത്തിലെ പ്രവര്‍ത്തിദിനങ്ങളില്‍ കളക്ഷനില്‍ സ്വാഭാവികമായും വലിയ ഇടിവ് ഉണ്ടാവും എന്നതാണ് ഇതിന് കാരണം. 

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് ജവാന്‍. പഠാന് ശേഷമുള്ള ഏറ്റവും വലിയ വിജയം എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ് ജവാന്‍. ബോളിവുഡിനെ സംബന്ധിച്ച് കൊവിഡ്കാല തകര്‍ച്ചയ്ക്ക് ശേഷം ഒരു ചിത്രം ആദ്യമായായിരുന്നു ഈ നേട്ടം സ്വന്തമാക്കുന്നത്. പഠാന് പിന്നാലെയെത്തിയ കിംഗ് ഖാന്‍ ചിത്രം ജവാനും ആ നേട്ടം നേടിയാല്‍ ഇന്ത്യന്‍ ബോക്സോഫീസിലെ കിരീടം വയ്ക്കാത്ത രാജാവാകും ഷാരൂഖ്.

അറ്റ്ലി സംവിധാനം ചെയ്ത ജവാന്‍ അദ്ദേഹത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു. നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രമാണ് ജവാന്‍. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. വിക്രം റാത്തോഡ് എന്ന അച്ഛനായും, ആസാദ് എന്ന മകനായുമാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. ഷാരൂഖിന്‍റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി റെഡ് ചില്ലീസ് ആണ് ചിത്രം നിര്‍മ്മിച്ചത്. 300 കോടിയില്‍ ഏറെയായിരുന്ന ബജറ്റ്. 

ലിയോ റിലീസ്; ലണ്ടനില്‍ നിന്നും വന്‍ അപ്ഡേറ്റ്; ആരാധകര്‍ ത്രില്ലില്‍

ഷാരൂഖ് പറയുന്ന സാമൂഹ്യ പ്രശ്നങ്ങള്‍, മാസ് മസാല - ജവാന്‍ റിവ്യൂ

Asianet News Live
 

Latest Videos
Follow Us:
Download App:
  • android
  • ios