മ്യൂസിക് റൈറ്റ്സില്‍ റെക്കോര്‍ഡ് ഭേദിച്ച് 'ജവാന്‍'; ഷാരൂഖ് ഖാന്‍ ചിത്രം നേടിയ തുക
പ്രമുഖ ലേബല്‍ ആയ ടി സിരീസ് ആണ് മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്
തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ നാല് വര്‍ഷത്തെ ഇടവേളയാണ് ഷാരൂഖ് ഖാന്‍ എടുത്തത്. ഇടവേളയ്ക്ക് ശേഷമെത്തിയ പഠാന്‍ അദ്ദേഹത്തിന് മാത്രമല്ല, ബോളിവുഡിന് ഒന്നാകെ വലിയ നേട്ടമായി മാറി. കൊവിഡ് കാലത്തിനിപ്പുറം വലിയ തകര്‍ച്ച നേരിട്ട ബോളിവുഡിന് പഠാന്‍റെ 1000 കോടി വിജയം നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. പഠാന്‍ നേടിയ അഭൂതപൂര്‍വ്വമായ വിജയം ഷാരൂഖ് ഖാന്‍റെ വരും ചിത്രങ്ങളുടെ വിപണിമൂല്യം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. കിംഗ് ഖാന്‍റെ അടുത്ത റിലീസ് ആയ ജവാന് മ്യൂസിക് റൈറ്റ്സ് ഇനത്തില്‍ ലഭിച്ച തുക സിനിമാലോകത്ത് വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മ്യൂസിക് റൈറ്റ്സിന്‍റെ വില്‍പ്പന വഴി 36 കോടി രൂപയാണ് ജവാന്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത തുകയാണ് ഇത്. നിരവധി കമ്പനികള്‍ നടത്തിയ മത്സരത്തില്‍ ഒടുവില്‍ വിജയം പ്രമുഖ ലേബല്‍ ആയ ടി സിരീസ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ജവാന്‍ സംവിധാനം ചെയ്യുന്നത് ആറ്റ്ലി ആണ്. സെപ്റ്റംബര്‍ 7 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ഉണ്ടാവും.
കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.
ALSO READ : 'സത്യം അറിയാതെ കടന്നാക്രമിക്കരുത്'; മിഥുനെ പിന്തുണച്ച് ബിഗ് ബോസില്‍ അഖില്‍ മാരാര്‍
WATCH VIDEO : ആത്മാർത്ഥ സൗഹൃദത്തിന്റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'! ഇതാണ് ഷിജു അബ്‍ദുള്‍ റഷീദ്: വീഡിയോ