ഒടുവില്‍ പ്രഖ്യാപനമായി, ജൂനിയര്‍ എൻടിആര്‍ ചിത്രത്തില്‍ നായികയായി ജാൻവി കപൂര്‍

റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ ചിത്രത്തിനായി വാങ്ങിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Janhvi Kapoor to star opposite Jr NTR in his next NTR 30 hrk

കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എൻടിആര്‍ നായകനാകുന്നുവെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായതാണ്. കൊരടാല ശിവയും ജൂനിയര്‍ എൻടിആറും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല ആരാധകര്‍. 'എൻടിആര്‍ 30' എന്ന് വിളിപ്പേരുള്ള ചിത്രത്തില്‍ ജാൻവി കപൂറായിരിക്കും നായിക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ ചിത്രത്തിനായി വാങ്ങിക്കുക എന്നാണ് റിപ്പോര്‍ട്ട്. 3.5 കോടി രൂപയായിരിക്കും പ്രതിഫലം എന്നും ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.  എന്തായിരിക്കും ജൂനിയര്‍ എൻടിആറിന്റെയും ജാൻവിയുടെയും കഥാപാത്രങ്ങള്‍ എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  ജാൻവി കപൂറിനെ സ്വാഗതം ചെയ്‍ത് ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട് 'എൻടിആര്‍ 30'ന്റെ പ്രവര്‍ത്തകര്‍.

'എൻടിആര്‍ 30' 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. രത്‍നവേലു ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്‍മയം തീര്‍ക്കുന്ന തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയര്‍ എൻടിആര്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എൻടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂനിയര്‍ എൻടിആര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്തായാലും കൊരടാല ശിവ, പ്രശാന്ത് നീല്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വെട്രിമാരന്റെ സംവിധാനത്തിലും ഒരു പാൻ ഇന്ത്യൻ സിനിമയില്‍ ജൂനിയര്‍ എൻടിആര്‍ അഭിനയിച്ചേക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ജൂനിയര്‍ എൻടിആറും  പ്രശാന്ത് നീലും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനവും വാൻ വാര്‍ത്തയായി. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ജൂനിയര്‍ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുക. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. മൈത്രി മൂവി മേക്കേഴ്‍സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓർക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തിൽ കുതിർന്ന മണ്ണാണ് എന്ന ടാഗ്‍ലൈനോടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍. എപ്പോഴായിരിക്കും പുതിയ ചിത്രങ്ങളുടെ ചിത്രീകരണമെന്നും ഇതുവരെ അറിയിച്ചിട്ടില്ല.

Read More: മാളവിക മോഹനന്റെ 'ക്രിസ്റ്റി' ഇനി ഒടിടിയില്‍, റിലീസ് പ്രഖ്യാപിച്ച് പുതിയ ട്രെയിലര്‍

Latest Videos
Follow Us:
Download App:
  • android
  • ios