'മിലി'യായി 'ഹെലൻ' ഹിന്ദിയില്‍, ടീസര്‍
ജാൻവി കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ ടീസര്‍.
ജാൻവി കപൂര്‍ നായികയാകുന്ന പുതിയ ചിത്രമാണ് 'മിലി'. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേക്കാണ് 'മിലി'. 'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. 'മിലി'യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'മിലി'യുടെ ഗാന രചന ജാവേദ് അക്തര്‍. സുനില്‍ കാര്‍ത്തികേയനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മോനിഷ ആര്‍ ബല്‍ദവ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
ജാവൻവി കപൂറിന്റെ അച്ഛൻ കൂടിയായ ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. വിനോദ് തല്‍വാറാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍, അപൂര്‍വ സോന്ധിയാണ് പ്രൊഡക്ഷൻ ഡിസൈനര്‍. അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ അഗര്‍വാളാണ്. ജാൻവി കപൂറിന് പുരമേ സണ്ണി കൗശല്‍, മനോജ് പഹ്വ, ഹസ്‍ലീൻ കൗര്‍, രാജേഷ് ജെയ്‍സ്, വിക്രം കൊച്ചാര്‍, അനുരാഗ് അറോറ, സഞ്‍ജയ് സൂര്യ എന്നിവരും അഭിനയിക്കുന്നു. കോസ്റ്റ്യൂം ഗായത്രി തദാനി. പബ്ലിസിറ്റി ക്യാംപെയൻ രാഹുല്‍ നന്ദ.
മലയാളത്തില്‍ 'ഹെലെൻ' എന്ന ചിത്രം നിര്‍മിച്ചത് വിനീത് ശ്രീനിവാസനാണ്. ആല്‍ഫ്രഡ് കുര്യൻ ജോസഫ്, നോബിള്‍ തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'ഹെലൻ' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് ഷമീര്‍ മുഹമ്മദ് ആണ്. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് 'ഹെലനി'ലൂടെ മാത്തുക്കുട്ടി സേവ്യര്‍ക്ക് ലഭിച്ചിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം അന്നെ ബെന്നിനും ലഭിച്ചു. 'ഹെലൻ' ഹിന്ദി പതിപ്പ് തിയറ്ററുകളിലേക്ക് എത്തുക നവംബര്‍ നാലിന് ആണ്.
Read More: 'കാന്താരാ' ഹിന്ദി റിലീസ് പ്രഖ്യാപിച്ചു, സെൻസര്‍സറിംഗ് വിവരങ്ങള്‍ പുറത്ത്